എം.എം മണിക്കെതിരെ മുഖ്യമന്ത്രിക്ക് കത്തയച്ച്‌ കേരള ഐഎഎസ് ഓഫിസേഴ്സ് അസോസിയേഷന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ദേവികുളം സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ എം.എം മണിക്കെതിരെ മുഖ്യമന്ത്രിക്ക് കത്തയച്ച്‌ കേരള ഐഎഎസ് ഓഫിസേഴ്സ് അസോസിയേഷന്‍. വിമര്‍ശനങ്ങളോടു തുറന്ന മനസാണെന്നും എന്നാല്‍ വിമര്‍ശിക്കുമ്പോള്‍ ഭാഷയിലും പൊരുമാറ്റത്തിലും പാലിക്കേണ്ട മര്യാദകളുണ്ടെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ അസോസിയേഷന്‍ പറഞ്ഞു.

സിപിഐഎം എംഎല്‍എയുടെ പരാമര്‍ശം പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാവണം. വിമര്‍ശനമാകാം എന്നാല്‍ എംഎല്‍എയില്‍ നിന്നുണ്ടായത് സംസ്ഥാനത്ത മുഴുവന്‍ ഐഎഎസ് ഉദ്യോഗസ്ഥരെയും ബാധിക്കുന്നതാണെന്നും ഇതില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും അസോസിയേഷന്‍ പ്രസിഡന്റ് ഡോ.ബി അശോക്, സെക്രട്ടറി എംജി രാജമാണിക്യം എന്നിവര്‍ കത്തില്‍ ആവശ്യപ്പെട്ടു.

സിപിഐഎം നടത്തിയ ആര്‍ഡിഒ ഓഫീസ് വളയല്‍ സമരം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു എംഎം മണി ദേവികുളം സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മക്കെതിരെ’തെമ്മാടി’ പ്രയോഗം നടത്തിയത്. മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശം അങ്ങാടി പ്രസംഗമാണെന്ന് പറഞ്ഞ സബ് കളക്ടര്‍ തെമ്മാടിയാണ്. ഇത് യുപി അല്ല കേരളമാണ്. യുപിയില്‍ ദളിതര്‍ ഉള്‍പ്പെടെയുളള സ്ത്രീകളെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കുകയാണ്. അവിടുന്ന് വന്ന സബ് കളക്ടര്‍ ഭൂവിഷയങ്ങളില്‍ ഇവിടുത്തെ ജനങ്ങളെ വിഷമത്തിലാക്കുന്നു. ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ ജനങ്ങള്‍ പ്രതികരിക്കാന്‍ തുടങ്ങും എന്നായിരുന്നു എംഎം മണിയുടെ വാക്കുകള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല ; വിഷയത്തില്‍ അകലം പാലിക്കാന്‍...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം...

പിണങ്ങിപ്പോയ ഭാര്യയെ തിരികെ കിട്ടാൻ ദുർമന്ത്രവാദം ; യുവാവിന്‍റെ തലയറുത്ത് പൂജാമുറിയിൽ കുഴിച്ചിട്ടു ;...

0
ഒഡീഷ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനായി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി. ഒഡീഷയിലാണ്...

കെഎസ്ആർടിസി അധികവരുമാനം : ടിക്കറ്റിലും സീറ്റിലും പരസ്യം, കരാർ ഏറ്റെടുക്കാൻ ആളില്ല

0
തിരുവനന്തപുരം : പ്രിയദർശിനി പദ്ധതി ആരംഭിച്ച ഘട്ടത്തിൽ കെഎസ്ആർടിസിയോട് അധികവരുമാനം കണ്ടെത്തണമെന്ന്...