തിരുവനന്തപുരം : മാണി സി.കാപ്പൻ പോയാലും പാലായിൽ ഒന്നും സംഭവിക്കില്ലെന്ന് മന്ത്രി എം.എം മണി. കാപ്പന് കുടുംബ പേര് മാത്രമെയുള്ളൂ. തദ്ദേശ തെരഞ്ഞെടുപ്പിൽ കാപ്പൻ എൽ.ഡി.എഫിനെതിരെയാണ് പ്രവർത്തിച്ചത്. സിനിമാക്കാരുടെ പിറകെ നടന്നാൽ പാർട്ടിയിൽ പരിഗണന ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം കാപ്പൻ ഒറ്റക്ക് വന്നാലും പാലാ സീറ്റ് നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കാപ്പന്റെ നേതൃത്വത്തിൽ വരുന്നവരെയും യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
കാപ്പൻ പോയാലും പാലായിൽ ഒന്നും സംഭവിക്കില്ലെന്ന് എം.എം മണി
RECENT NEWS
Advertisment