Wednesday, May 7, 2025 5:33 pm

എ​ല്‍​ഡി​എ​ഫ് വീ​ണ്ടും അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ കോ​ണ്‍​ഗ്ര​സി​ന് സ​ര്‍​വ​നാ​ശ​o : എം.​എം. മ​ണി

For full experience, Download our mobile application:
Get it on Google Play

ഇ​ടു​ക്കി : എ.​കെ. ആ​ന്‍റ​ണി​ക്ക് മ​റു​പ​ടി​യു​മാ​യി മ​ന്ത്രി എം.​എം. മ​ണി. എ​ല്‍​ഡി​എ​ഫ് വീ​ണ്ടും അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ സ​ര്‍​വ​നാ​ശ​മു​ണ്ടാ​വു​ക കോ​ണ്‍​ഗ്ര​സി​നാ​ണെ​ന്ന് മ​ണി പ​റ​ഞ്ഞു. കോ​വി​ഡ് കാ​ല​ത്ത് ആ​ന്‍റ​ണി എ​വി​ടെ​യാ​യി​രു​ന്നു. പി​ണ​റാ​യി വി​ജ​യ​ന്‍റെ പാ​ദ​സേ​വ ചെ​യ്യു​ക​യാ​ണ് ആ​ന്‍റ​ണി വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സു​കു​മാ​ര​ന്‍ നാ​യ​രെ​യും മ​ന്ത്രി വി​മ​ര്‍​ശി​ച്ചു. കേ​ര​ള​ത്തി​ലെ നാ​യന്മാ​രു​ടെ വി​ത​ര​ണാ​വ​കാ​ശം സു​കു​മാ​ര​ന്‍ നാ​യ​ര്‍​ക്ക​ല്ല. ചു​രു​ക്കം ചി​ല​രേ സു​കു​മാ​ര​ന്‍ നാ​യ​രു​ടെ വാ​ക്ക് കേ​ള്‍​ക്കു​ക​യു​ള്ളു​വെ​ന്നും എം.​എം. മ​ണി കൂ​ട്ടി​ച്ചേ​ര്‍​ത്തു. എ​ല്‍​ഡി​എ​ഫി​നു തു​ട​ര്‍​ഭ​ര​ണ​മ​ല്ല, രാ​ഷ്‌​ട്രീ​യ വ​ന​വാ​സ​മാ​ണു ല​ഭി​ക്കാ​ന്‍ പോ​കു​ന്ന​തെ​ന്നു കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​സ​മി​തി അം​ഗ​വും മു​തി​ര്‍​ന്ന നേ​താ​വു​മാ​യ എ.​കെ. ആ​ന്‍റ​ണി പ​റ​ഞ്ഞ​ത്. തു​ട​ര്‍​ഭ​ര​ണ​മു​ണ്ടാ​യാ​ല്‍ അ​തു കേ​ര​ള​ത്തി​ല്‍ നാ​ശം വി​ത​യ്ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.

അ​ഹ​ങ്കാ​ര​വും പി​ടി​വാ​ശി​യും ആ​ഡം​ബ​ര​വും ധൂ​ര്‍​ത്തും സ​ര്‍​വ​ത്ര അ​ഴി​മ​തി​യു​മാ​യി​രു​ന്നു അ​ഞ്ചു വ​ര്‍​ഷ​ത്തെ പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ മു​ഖ​മു​ദ്ര. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​പ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​ള്‍​പ്പെ​ടെ ഭാ​ഷ​യ്ക്കും സ്വ​ര​ത്തി​നും വ​ലി​യ മാ​റ്റ​മാ​ണു കാ​ണു​ന്ന​ത്. മ​ന്ത്രി​മാ​രും മ​ര്യാ​ദ​രാ​മ​ന്മാ​രാ​യി. ഇ​തെ​ല്ലാം അ​ട​വു മാ​ത്ര​മാ​ണ്.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ കോ​ട​തി വി​ധി വ​രു​ന്പോ​ള്‍ എ​ല്ലാ​വ​രു​മാ​യി ച​ര്‍​ച്ച ചെ​യ്തു മാ​ത്ര​മേ തീ​രു​മാ​ന​മെ​ടു​ക്കൂ എ​ന്നാ​ണു മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത്. ഈ ​നി​ല​പാ​ടു നേ​ര​ത്തെ എ​ടു​ത്തി​രു​ന്നെ​ങ്കി​ല്‍ കേ​ര​ള​ത്തി​നു നാ​ശ​മു​ണ്ടാ​കു​മാ​യി​രു​ന്നോ?

ഷു​ഹൈ​ബി​നെ​യും കൃ​പേ​ഷി​നെ​യും ശ​ര​ത്‌​ലാ​ലി​നെ​യും ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​വ​രെ സം​ര​ക്ഷി​ക്കാ​ന്‍ പോ​ലീ​സ് ശ്ര​മി​ച്ച​പ്പോ​ള്‍ ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ​യാ​ണ് അ​വ​രു​ടെ കു​ടും​ബം സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. സി​ബി​ഐ അ​ന്വേ​ഷ​ണം ത​ട​യാ​ന്‍ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഡ​ല്‍​ഹി​യി​ല്‍ നി​ന്നു സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​രെ കൊ​ണ്ടു​വ​ന്ന​ത്. ഇ​തു ജ​ന​ങ്ങ​ള്‍ മ​റ​ക്കി​ല്ലെ​ന്നും ആ​ന്‍റ​ണി പ​റ​ഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വിവിധ ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഇന്ന് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലെ തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത. ഇന്ന്...

രാജ്യവ്യാപകമായി നടത്തിയ സിവിൽ ഡിഫൻസ് മോക് ഡ്രിൽ അവസാനിച്ചു

0
ന്യൂ ഡൽഹി: രാജ്യവ്യാപകമായി നടത്തിയ സിവിൽ ഡിഫൻസ് മോക് ഡ്രിൽ അവസാനിച്ചു....

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
അപേക്ഷിക്കാം സംസ്ഥാന ഭാഗ്യകുറി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ക്ഷേമനിധി അംഗങ്ങളായ വഴിയോര ഭാഗ്യകുറി...