ഇടുക്കി : തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരനാറിയെന്ന് മന്ത്രി എംഎം മണി. വണ്‍, ടു, ത്രീ പരാമര്‍ശത്തില്‍ യുഡിഎഫ് ഭരണ സമയത്ത് തിരുവഞ്ചൂര്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും എംഎം മണി ആരോപിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ രൂക്ഷമായ ഭാഷയിലാണ് എംഎം മണി സംസാരിച്ചത്.
കള്ളനും രാഷ്ട്രീയ വഞ്ചകനുമാണ് തിരുവഞ്ചൂര്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തിരുവഞ്ചൂരും ചേര്‍ന്നാണ് ഒരു ബന്ധവുമില്ലാത്ത കള്ളക്കേസില്‍ തന്നെക്കുടുക്കിയത്. അറസ്റ്റ് ചെയ്ത് 46 ദിവസം ജയിലിലാക്കി – എംഎം മണി പറഞ്ഞു. എന്തു തിരിച്ചടി വന്നാലും പരനാറി പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുമെന്നും എംഎം മണി പറഞ്ഞു. ‘ഇങ്ങനെയൊരു വഞ്ചകന്‍, കള്ളന്‍.. അത്ര മോശമായിരുന്നു. മലയാളഭാഷയില്‍ പറയുമ്പോള്‍ ഭാഷ മാറിപ്പോവും,’ ‘നാറിയെന്നല്ല പരനാറിയെന്നാണ് വിളിക്കേണ്ടത്,’ എംഎം മണി പറഞ്ഞു