ഇടുക്കി: കെ കെ രമ എം എൽ എയെ അപമാനിച്ചിട്ടില്ലെന്ന് എം എം മണി എം എൽ എ. കോൺഗ്രസുകാരാണ് വിധവ എന്ന് പറഞ്ഞത്. ഇനി പറയാനുള്ളത് നിയമസഭയിൽ പറയും. വിധി എന്ന് പറഞ്ഞതിനെ കുറിച്ച് കൂടുതൽ ഒന്നും ഇപ്പോൾ പറയുന്നില്ല. താൻ നിരീശ്വരവാദിയാണെന്നും എം എം മണി പറഞ്ഞു. തനിക്കെതിരെ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ നടത്തിയ അധിക്ഷേപത്തെ പുല്ല് പോലെയാണ് കാണുന്നത്. അദ്ദേഹം ലക്കും ലഗാനും ഇല്ലാത്ത ആളാണെന്നും എം എം മണി പറഞ്ഞു.
കെ.കെ. രമയെ അപമാനിച്ചിട്ടില്ല, ഇനി പറയാനുള്ളത് നിയമസഭയിൽ പറയും – എം.എം. മണി
RECENT NEWS
Advertisment