Wednesday, April 9, 2025 11:14 am

ദേവികുളം സബ്കളക്ടര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി എംഎം മണി എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ദേവികുളം സബ്കളക്ടര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി എംഎം മണി എംഎല്‍എ. സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ തെമ്മാടി ആണെന്നാണ് വിവാദ പരാമര്‍ശം.’മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടും മുഖ്യമന്ത്രിയെ പറ്റി മൈതാന പ്രസംഗം നടത്തിയാല്‍ മതിയെന്ന് പറഞ്ഞ തെമ്മാടിയാണ് ഇവിടുത്തെ സബ് കളക്ടര്‍.അത് ഞങ്ങള്‍ക്ക് പൊറുക്കാന്‍ പറ്റുന്ന കാര്യമല്ല.അയാള്‍ യുപിക്കാരനോ മധ്യപ്രദേശുകാരനോ ആണെന്നാണ് പറഞ്ഞത്. ഇത് കേരളമാണെന്ന് ഐഎഎസല്ല ഏത് കുന്തമായാലും മനസിലാക്കിയില്ലെങ്കില്‍ അത് മനസിലാക്കി കൊടുക്കാനുള്ള നടപടികള്‍ ഞങ്ങളെടുക്കും’ – എംഎം മണി പറഞ്ഞു.

ഭൂപതിവ് ചട്ടവുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവയ്ക്കാനാവശ്യപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റ നിര്‍ദേശം അവഗണിച്ചുവെന്ന് ആരോപിച്ചായിരുന്നു അധിക്ഷേപം.മൂന്നാറിലെ സിപിഐഎം ശക്തികേന്ദ്രമായ ഇക്കാനഗറിലെ കയ്യേറ്റം ഒഴിപ്പിക്കാനുള്ള റവന്യുവകുപ്പിന്റെ നീക്കം, വെള്ളത്തൂവലില്‍ എംഎം മണിയുടെ സഹോദരന്റേതായ ടൂറിസവുമായി ബന്ധപ്പെട്ട കയ്യേറ്റം കണ്ടെത്തിയത്, ഭൂപതിവ് ചട്ടം ലംഘിച്ചവരുടെ പട്ടയം റദ്ദാക്കാനുള്ള നടപടി തുടങ്ങിയവയാണ് എംഎം മണിയുടെ ആക്ഷേപത്തിന് കാരണങ്ങള്‍.

മുഖ്യമന്ത്രി ഇടുക്കിയിലെത്തിയപ്പോള്‍ റവന്യുവകുപ്പ് കയ്യേറ്റം സംബന്ധിച്ച്‌ സ്വീകരിച്ച നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നെന്നാണ് സിപിഐഎം പ്രവര്‍ത്തകരുടെ വാദം. ഇത് സബ് കളക്ടര്‍ അംഗീകരിക്കാതിരുന്നതോടെയാണ് സിപിഐഎം കളക്ടര്‍ക്കെതിരെ തിരിഞ്ഞത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എൻഎസ്എസ് അടൂർ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിക്കും

0
അടൂർ : എൻഎസ്എസ് അടൂർ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ഏപ്രിൽ...

പ്രസിദ്ധമായ ഇടപ്പാവൂർ പൂരം നാളെ

0
റാന്നി : പ്രസിദ്ധമായ ഇടപ്പാവൂർ പൂരത്തിന് നാടൊരുങ്ങി. 10 ദിവസം...

കടലിക്കുന്ന് സംരക്ഷണസമിതി അടൂർ ആർഡിഒ ഓഫീസിലേക്ക് മാർച്ച് നടത്തി

0
കുളനട : കടലിക്കുന്ന് മലയിലെ മണ്ണെടുപ്പ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കടലിക്കുന്ന് സംരക്ഷണസമിതി...

സന്ദർശന വിസയിൽ സൗദിയിലെത്തിയ മലയാളി നിര്യാതനായി

0
റിയാദ് : സന്ദർശന വിസയിൽ സൗദിയിലെത്തിയ മലയാളി നിര്യാതനായി. കൊല്ലം, തഴവ...