കെ.എസ്.ആര്‍.ടി.സി.ബസില്‍നിന്ന് 18 ലക്ഷം രൂപയുടെ  സ്വര്‍ണം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ :  കെ.എസ്.ആര്‍.ടി.സി. ബസില്‍നിന്ന് 18 ലക്ഷത്തിലധികം രൂപയുടെ  സ്വര്‍ണം കണ്ടെത്തി. തൃശ്ശൂരില്‍ നിന്ന് കണ്ണൂരിലേക്ക് വന്ന കെ.എസ്.ആര്‍.ടി.സി ബസിലാണ് സ്വര്‍ണം കണ്ടെത്തിയത്. 395 ഗ്രാം സ്വര്‍ണം അടങ്ങിയ പൊതിയാണ് ബസില്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ കണ്ടത്. ഒരു സ്വര്‍ണ ബിസ്‌കറ്റ്, അഞ്ച് സ്വര്‍ണക്കട്ടികള്‍ എന്നിവയായിരുന്നു പാക്കറ്റില്‍.

കണ്ണൂരിലെ ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ സ്വര്‍ണം ടൗണ്‍ പോലീസിന് കൈമാറി. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം തൃശ്ശൂരില്‍ നിന്ന് പുറപ്പെട്ടതാണ് ബസ്. കോട്ടയ്ക്കല്‍ വിട്ടപ്പോഴാണ് ആളില്ലാത്ത പൊതി ഒരു യാത്രക്കാരന്‍ കണ്ടക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ചങ്കുവെട്ടിയില്‍ ഇറങ്ങിയ ആരോ മറന്നതായിരിക്കുമെന്ന് കരുതി. പൊതി തുറന്നപ്പോള്‍ സ്വര്‍ണം കാണുകയായിരുന്നു. വിവരം കെ.എസ്.ആര്‍.ടി.സി. അധികൃതരെ അറിയിച്ചു.

ബസ് രാത്രി കണ്ണൂരില്‍ എത്തിയ ശേഷം ടൗണ്‍ പോലീസിനെയും അറിയിച്ചു. പൊതി തിങ്കളാഴ്ച കണ്ണൂര്‍ ഡിപ്പോയില്‍ സൂക്ഷിച്ചു. ചൊവ്വാഴ്ച രാവിലെ ഭീമ ജൂവലറിയിലെത്തിച്ച് സ്വര്‍ണമാണെന്ന് ഉറപ്പിച്ചു. സ്വര്‍ണം തൂക്കി തിട്ടപ്പെടുത്തിയ ശേഷം ടൗണ്‍ പോലീസിന് കൈമാറി. സ്വര്‍ണത്തിന്‍റെ  ഉടമസ്ഥത അവകാശപ്പെട്ട് ഒരു സംഘം പോലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ സ്വര്‍ണം കോടതിക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കരിമണൽ ഖനനത്തിൽ ദേശീയ തലത്തിലെ നിലപാട് അനുസരിച്ച് മാത്രമേ കേരളത്തിലെ കാര്യങ്ങൾ നടക്കൂവെന്ന് കെ.സി...

0
ആലപ്പുഴ: കരിമണൽ ഖനനത്തിൽ ദേശീയ തലത്തിലെ നിലപാട് അനുസരിച്ച് മാത്രമേ കേരളത്തിലെ...

ഫിലിപ്പീൻസിൽ സ്കൂളിൽ വെടിവയ്പ് ; 3 വിദ്യാർഥികൾക്ക് ദാരുണാന്ത്യം

0
ടാക്ലോബാൻ : ഫിലിപ്പീൻസിലെ ടാക്ലോബാൻ സിറ്റിയിലെ സാൻ ജോസ് നാഷണൽ ഹൈസ്കൂളിൽ...

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസ് ; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

0
കൊച്ചി : കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍...

പെരുമ്പാവൂരിൽ പച്ചക്കറിക്കൊപ്പം കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമം

0
പെരുമ്പാവൂർ : പെരുമ്പാവൂരിൽ പച്ചക്കറിക്കൊപ്പം കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമം. സംഭവത്തിൽ...