കോട്ടയം:ചലച്ചിത്ര- നാടക പ്രവര്‍ത്തകന്‍ എം എം വര്‍ക്കി (വര്‍ക്കിച്ചായന്‍-85 )അന്തരിച്ചു. അരനൂറ്റാണ്ടോളം സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസ് കര്‍മ രംഗമാക്കി പ്രവര്‍ത്തിച്ച വ്യക്തിയാണ് എം എം വര്‍ക്കി. വാര്‍ധക്യ സഹജമായ അസുഖത്താല്‍ ചികിത്സയിലായിരുന്നു.
വിപുലമായ വായനയിലൂടെയും പഠനത്തിലൂടെയും ലഭിച്ച അഗാധമായ തിയറ്റര്‍ അറിവുകള്‍ പുതുതലമുറയിലേക്ക് വാമൊഴിയായി പകര്‍ന്നു നല്‍കിയ അപൂര്‍വ്വ വ്യക്തിത്വമാണ്. ജോണ്‍ ഏബ്രാഹം , അരവിന്ദന്‍ തുടങ്ങിയ പ്രതിഭാധനര്‍ മുതല്‍ പുതുതലമുറയിലെ പി ആര്‍ ഹരിലാല്‍ വരെ വര്‍ക്കിച്ചായനുമായി സിനിമാ ചര്‍ച്ചകള്‍ നടത്തിയവരില്‍ പെടും.