Thursday, May 30, 2024 8:09 am

എം എൻ കേരളത്തിൻ്റെ അടിസ്ഥാന വികസനങ്ങൾക്ക് ശിലയിട്ടു : ടി ടി ജിസ്മോൻ

For full experience, Download our mobile application:
Get it on Google Play

പന്തളം: സിപിഐ നേതാവും മന്ത്രിയുമായിരുന്ന എം എൻ ആണ് കേരളത്തിൻ്റെ അടിസ്ഥാന വികസനങ്ങൾക്ക് ശിലയിട്ടതെന്ന് സിപിഐ ദേശീയ കൗൺസിൽ അംഗം ടി ടി ജിസ്മോൻ പറഞ്ഞു. സിപിഐ പന്തളം മണ്ഡലം കമ്മിറ്റി നടത്തിയ എം എൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭവനരഹിതരായിരുന്ന ആയിരങ്ങൾക്ക് ലക്ഷം വീട് പദ്ധതിയിലൂടെ വീടുകൾ നൽകി ചരിത്രം സൃഷ്ടിച്ചു. കാർഷിക – ജലസേചന – വൈദ്യുത മേഖലകളിൽ വിപ്ലവകരമായ മുന്നേറ്റം ഉണ്ടാക്കിയത് അദ്ദേഹം മന്ത്രിയായിരുന്ന കാലത്താണ്. എം എൻ സ്മരണകൾക്ക് വർത്തമാനകാല രാഷ്ട്രീയത്തിൽ ഏറെ പ്രസക്തിയുണ്ട്. ജനാധിപത്യ വിരുദ്ധ ജനവിരുദ്ധ നയങ്ങൾ തുടരുന്ന കേന്ദ്രസർക്കാരിനെതിരായ പ്രവർത്തനങ്ങൾക്ക് എം എൻ സ്മരണകൾ ശക്തിപകരുമെന്നും ജിസ്മോൻ പറഞ്ഞു.
സിപിഐ മണ്ഡലം സെക്രട്ടറി ജി ബൈജു അധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിൽ അംഗം കെ മണിക്കുട്ടൻ സ്വാഗതം പറഞ്ഞു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഡി സജി, ജില്ല എക്സിക്യൂട്ടീവ് അംഗം ടി മുരുകേഷ്, ജില്ലാ കൗൺസിൽ അംഗങ്ങളായ അഡ്വ. ആർ ജയൻ, എം മധു, എസ് അഖിൽ, അജിത് ആര്‍.പിള്ള, എസ് അജയകുമാർ, വി എം മധു, അഡ്വ. വി സതീഷ്കുമാർ, ശ്രീനാദേവി കുഞ്ഞമ്മ, ഗിരിജ ടീച്ചർ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് അപകടം ; ബംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനി മരിച്ചു

0
ബംഗളൂരു: മലയാളി വിദ്യാർത്ഥിനി ബംഗളൂരുവിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു മരിച്ചു....

ചാലിയാർ പുഴയിൽ സർവ്വീസ് നടത്തുന്ന ബോട്ടുകളിൽ മിന്നൽ പരിശോധന

0
ചാലിയാർ: ചാലിയാർ പുഴയിൽ സർവ്വീസ് നടത്തുന്ന ബോട്ടുകളിൽ മിന്നൽ പരിശോധന. മലപ്പുറം...

കീം എൻട്രൻസ് : മലബാറിലെ വിദ്യാർഥികൾക്ക് തെക്കൻ കേരളത്തിൽ കേന്ദ്രം ; വിവേചനമെന്ന് പരാതി

0
കോഴിക്കോട്: കീം എൻട്രൻസ് പരീക്ഷയ്ക്ക് അപേക്ഷിച്ച മലബാറിലെ വിദ്യാർഥികളോട് വിവേചനമെന്ന് പരാതി....

രാ​മ​ക്ഷേ​ത്രം ത​ക​ർ​ക്കു​മെ​ന്ന് ഭീ​ഷ​ണി മുഴക്കി ; കൗ​മാ​ര​ക്കാ​ര​ൻ പിടിയിൽ

0
ല​ക്നോ: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്രം ത​ക​ർ​ക്കു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ കൗ​മാ​ര​ക്കാ​ര​ൻ പോലീസ് പിടിയിൽ....