തിരുവനന്തപുരം : ചിറയിന്‍കീഴില്‍ മോഷണക്കുറ്റം ആരോപിച്ച് ക്രൂരമര്‍ദനത്തിനിരയായ ആള്‍ മരിച്ചു. വേങ്ങോട് സ്വദേി ചന്ദ്രനാണ് (50) ആണ് മരിച്ചത്.കഴിഞ്ഞ മാസം 28ാം തീയതിയാണ് കേസിനാസ്പദമായ സംഭവം.പാത്രങ്ങള്‍ മോഷ്ടിച്ചു എന്നാരോപിച്ചാണ് ചന്ദ്രനെ തടഞ്ഞുവച്ച് മര്‍ദിച്ചത്. തുടര്‍ന്ന് കെട്ടിയിട്ടു. ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പിന്നാലെ ചിറയിന്‍കീഴ് പോലീസെത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയിട്ടും ഛര്‍ദിയുണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആന്തരികാവയവങ്ങള്‍ക്ക് പരുക്കേറ്റതായി കണ്ടെത്തി.
ചിറയിന്‍കീഴില്‍ മോഷണക്കുറ്റം ആരോപിച്ച് ക്രൂരമര്‍ദനത്തിനിരയായ ആള്‍ മരിച്ചു
RECENT NEWS
Advertisment