മുഖ്യമന്ത്രിയുടെ പരിപാടിയിൽ കോഴിക്കോടും കറുത്ത മാസ്കിന് വിലക്ക് ; വിശ്വാസികൾക്ക് നിർദേശം നൽകി കോഴിക്കോട് രൂപത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രവും മാസ്‌കും ധരിക്കരുതെന്ന് വിശ്വാസികൾക്ക് രൂപതയുടെ നിർദേശം. മുഖ്യമന്ത്രി പങ്കെടുക്കുന്ന കോഴിക്കോട് രൂപതയുടെ ശതാബ്‌ദി പരിപാടിക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. നിയന്ത്രണം നടപ്പാക്കാൻ നിർദേശമില്ലെന്നും വിവാദം ഒഴിവാക്കാനാണ് നടപടിയെന്നും കോഴിക്കോട് രൂപത വ്യക്തമാക്കി. വിവാദങ്ങൾ ഉണ്ടാകാതിരിക്കാൻ സഭാ വിശ്വാസികൾക്ക് മുൻകരുതൽ എന്ന നിലയിലാണ് കറുത്ത വസ്ത്രങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.

എന്നാൽ മുഖ്യമന്ത്രിയുടെ പരിപാടിയിൽ കോഴിക്കോടും കറുത്ത മാസ്കിന് വിലക്ക്.കറുത്ത മാസ്കോ വസ്ത്രങ്ങളോ ധരിക്കരുതെന്ന് പോലീസ് നിർദേശമുണ്ടെന്നാണ് സംഘാടകർ പറയുന്നത്. പന്തീരാങ്കാവിൽ വെച്ച് യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി. കോഴിക്കോട് റസ്റ്റ് ഹൗസിലുള്ള മുഖ്യമന്ത്രിക്ക് ഡിസിപിയുടേയും ഡിവൈഎസ്‍പിമാരുടേയും നേതൃത്വത്തിൽ വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

തവനൂരിൽ മുഖ്യമന്ത്രി പങ്കെടുത്ത ജയിൽ ഉദ്ഘാടന പരിപാടിയിൽ എത്തിയവരോട് കറുത്ത മാസ്ക് മാറ്റാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു. പകരം അവർക്ക് മഞ്ഞ മാസ്ക് നൽകി.കനത്ത സുരക്ഷയ്ക്കിടയിലും മുഖ്യമന്ത്രിക്കെതിരെ ഇന്നും പ്രതിപക്ഷ പ്രതിഷേധമുണ്ടായി. പ്രതിപക്ഷ യുവജന സംഘടനകളുടെ കനത്ത പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ പൊതുപരിപാടികൾ തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...