ഫോട്ടോയും വീഡിയോയുമെല്ലാം ഡൗൺലോഡ് ചെയ്യാൻ സമയമെടുക്കുമ്പോൾ ഇടയ്ക് ഒക്കെ ക്ഷമ നശിക്കാറില്ലേ? ഇന്റർനെറ്റിന് ഇപ്പോഴും നല്ല വേഗത വേണം എന്നാഗ്രഹിക്കുന്നവരാണ് എല്ലാ സ്മാർട്ഫോൺ ഉപയോക്താക്കളും. സിഗ്നൽ ശക്തി, ഫോൺ മോഡൽ, ടെലികോം സേവന ദാതാവിന്റെ പരമാവധി ബാൻഡ് വിഡ്ത് എന്നീ കാര്യങ്ങളാണ് പലപ്പോഴും ഇന്റർനെറ്റിന്റെ വേഗത നിശ്ചയിക്കുന്നത്. എങ്കിലും ചിലപ്പോഴൊക്കെ നിങ്ങളുടെ കയ്യിലെ സ്മാർട്ഫോണിന്റെ സെറ്റിങ്സിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ ഒരു പരിധി വരെ മൊബൈൽ ഇന്റർനെറ്റ് സ്പീഡ് വർധിപ്പിക്കാൻ കഴിയും.
ഇന്റേണൽ മെമ്മറിയും ഇന്റർനെറ്റ് സ്പീഡും തമ്മിൽ ബന്ധമുണ്ട്. ഫ്രീ ഇന്റേണൽ മെമ്മറി ഒരു 50 എംബി എങ്കിലും ഉണ്ടെങ്കിൽ മാത്രമേ ഈസിയായി ഇന്റർനെറ്റിൽ ബ്രൗസ് ചെയ്യാൻ കഴിയുള്ളൂ. ഫോണ്‍ മെമ്മറിയില്‍ ഡാറ്റകള്‍ കുത്തിനിറയ്ക്കുന്നത് ഫോണിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കും. അതിനാല്‍ ഡാറ്റകള്‍ മെമ്മറി കാര്‍ഡിലേക്ക് കോപ്പി ചെയ്ത് ഫോണ്‍ മെമ്മറി ഫ്രീയാക്കി വെയ്ക്കാം. ഫോണിലെ സ്റ്റോറേജ് സ്ഥലം കൂടുതൽ ആവശ്യമുള്ള ഫോട്ടോ, വീഡിയോ, മ്യൂസിക് തുടങ്ങിയ ഫയലുകൾ മെമ്മറി കാർഡിലേക്ക് മാറ്റം. ആൻഡ്രോയ്ഡ് ഫോണാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ സെറ്റിങ്ങ്സ്- സ്റ്റോറേജ്- ട്രാന്‍സ്ഫർ ഡോറ്റാ ടു എസ്ഡി കാർഡ് എന്ന രീതിയിൽ ഇത് ചെയ്യാനാവും.
ഇത് നെറ്റ്‌വർക്ക് ആണ് നിങ്ങളുടെ ഫോൺ സപ്പോർട്ട് ചെയ്യുന്നത് ? 2ജിയാണെങ്കിൽ അത് പെട്ടന്നുതന്നെ 3ജിയിലേക്ക് മാറ്റണം. നിങ്ങളുടെ സിം 3ജി സിം ആണെങ്കിൽ ആവശ്യത്തിന് 3ജി കവറേജ് ഉണ്ടെങ്കിൽ നിങ്ങളുടെ നെറ്റ്‌വർക്ക് “3ജി ഒൺലി” ആക്കി വെയ്ക്കാം. ഇനി നിങ്ങള്‍ 2ജി ആണ് ഉപയോഗിക്കുന്നതെങ്കില്‍ കൂടി നിങ്ങള്‍ക്കിതു പരീക്ഷിക്കാവുന്നതാണ്. ഇതിനായി ആന്‍ഡ്രോയിഡ് ഫോണില്‍ സെറ്റിങ്ങ്സ്- വയർലസ് ആന്‍റ് നെറ്റ്വർക്ക്- മൊബെെല്‍ നെറ്റ് വർക്ക്സ് – നെറ്റ് വർക്ക് മോഡ്-ഡബ്ല്യൂസിഡിഎംഎ ഒണ്‍ലി സെലക്ട് ചെയ്യുക.
നിങ്ങളുടെ ഫോണിലെ ഇന്റർനെറ്റ് സ്പീഡ് വളരെ കുറവാണെങ്കിൽ ക്യാഷെ മെമ്മറി ക്ലിയർ ചെയ്യാം. പല വെബ്സൈറ്റുകളും സന്ദർശിക്കുമ്പോഴും പല തരത്തിലുള്ള ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുമ്പോഴും നിങ്ങളുടെ ഫോണിലെ ക്യാഷെ മെമ്മറി നിറയും. ഈ മെമ്മറി ഡിലീറ്റ് ചെയ്യാനുള്ള ആപ്ലിക്കേഷനുകൾ ഫോണിന്റെ ആപ്പ് സ്റ്റോറിൽ തന്നെ സൗജന്യമായി ലഭിക്കും.
ഒരിക്കലും ഉപയോഗിക്കാത്ത ചില ആപ്ലിക്കേഷനുകള്‍ നിങ്ങളുടെ ഫോണിലില്ലേ? ഈ അപ്ലിക്കേഷനുകൾ ഫോണിന്റെ പ്രോസസറിനെ കൂടുതല്‍ കൂടുതൽ ബുദ്ധിമുട്ടിക്കും അത് വഴി ഇന്റർനെറ്റ് വേഗത കുറയുകയും ചെയ്യും. നിങ്ങളുടെ മൊബൈൽ ഫോണിന്റെ ആപ്ലിക്കേഷൻ ലിസ്റ്റ് പരിശോധിച്ച് ഏതൊക്കെ ആപ്ലിക്കേഷനുകൾ നിങ്ങൾക്ക് പ്രധാനപ്പെട്ടതാണെന്നും അല്ലെന്നും തീരുമാനിച്ച് ആവശ്യം ഇല്ലാത്തവ ഡിലീറ്റ് ചെയ്യുകയോ അൺഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യാം. ഇനി ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത് എസ്ഡി കാര്‍ഡില്‍ ആണെന്ന് ആലോചിച്ച് ആശ്വസിക്കേണ്ട, എസ്ഡി കാർഡിൽ ആണെങ്കില്‍ പോലും അവ ഫോൺ മെമ്മറി കുറച്ച് ഉപയോഗപ്പെടുത്തുണ്ട്.
ഇന്റര്‍നെറ്റ് ബ്രൌസ് ചെയ്യുന്ന സമയത്ത് ഒരിക്കലും മറ്റുള്ള ഡൗൺലോഡിങ്ങുകൾ വേണ്ട. ബാക്ഗ്രൗണ്ടിൽ ഏതെങ്കിലും ആപ്ലിക്കേഷൻ അപ്‌ഡേറ്റ് ആവുന്നുണ്ടെങ്കിൽ അവയുടെ ഓട്ടോ അപ്പ്ഡേഷൻ ഓഫ് ചെയ്തുവെക്കാം. ആൻഡ്രോയിഡ് ഫോൺ ആണ് നിങ്ങളുടെ കയ്യിലുള്ളത് എങ്കിൽ പ്ലേ സ്റ്റോർ തുറന്ന് settings-Auto Update apps- Do not auto update apps ഓണ്‍ ചെയ്യുക. മറ്റ് ആപ്ലിക്കേഷനുകളുടെ ഇന്റർനെറ്റ് ഉപയോഗം തടയാനുള്ള ആപ്ലിക്കേഷനുകളും പ്ലേ സ്റ്റോറിൽ ലഭിക്കും. ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കൾക്ക് മൊബൈൽ ഇന്റർനെറ്റ് സ്പീഡ് കൂട്ടാനായി മാക്സിമം ഡാറ്റ ലോഡിങ് ഓപ്‌ഷൻ സെറ്റിൻസിൽ നിന്നും ഓൺ ചെയ്ത് വെയ്ക്കാം. ഇതും ഫലപ്രദമാണ്.