പെരിന്തൽമണ്ണ : ആശുപത്രികൾ കേന്ദ്രീകരിച്ച് മൊബൈല്‍ഫോണ്‍ മോഷണം പതിവാക്കിയ രണ്ടു പേര് പെരിന്തല്‍മണ്ണയില്‍ പോലീസ് പിടിയില്‍. സുല്‍ത്താന്‍ ബത്തേരി പഴേരി നായക്കന്മാര്കുന്നത്ത് ബഷീര്‍(49), കൂട്ടുപ്രതി കോഴിക്കോട് ഫറോക്ക് തോട്ടുപാടം മുനീര്‍ (36) എന്നിവരെയാണ് പെരിന്തല്‍മണ്ണ സ്റ്റേഷൻ ഹൗസ് ഓഫീസർ എം.എസ്.രാജീവ്, എസ്. ഐ.ഷിജോ.സി.തങ്കച്ചന് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. ഇരുവരും ജയിലില്‍ വച്ചാണ് പരിചയപ്പെടുന്നത്.
ഈ മാസം ആദ്യത്തിലാണ് ബഷീര്‍ ജയിലില്‍ നിന്നിറങ്ങിയത്. ഇതരസംസ്ഥാനതൊഴിലാളിയുടെ മൊബൈലും പണവും മോഷണം നടത്തിയ ജയില്‍ ശിക്ഷ കഴിഞ്ഞ് ഒരാഴ്ചമുമ്പാണ് മുനീര്‍ പുറത്തിറങ്ങിയത്. ഫോണുകള്‍ രാമനാട്ടുകരയിലെ കടയിൽ വിറ്റതായി പ്രതികള്‍ സമ്മതിച്ചു. ബഷീറിന്റെ പേരില്‍ നിരവധി മോഷണക്കേസുകള്‍ ജില്ലയിലും പുറത്തുമുണ്ട്. പെരിന്തല്‍മണ്ണ പൊലീസും ജില്ല ആന്റി നാർക്കോട്ടിക് സ്ക്വാഡുമാണ് പ്രതികളെ പിടികൂടിയത്.