അഞ്ച് ലക്ഷം രൂപയുടെ മൊബൈല്‍ ഫോണ്‍ മോഷണം ; ദമ്പതികളടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം പെരുമ്പാവൂരിലെ മൊബൈല്‍ കടയില്‍ മോഷണം നടത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ചെന്നൈ സ്വദേശി അരുണ്‍ കുമാര്‍, ഭാര്യ സാമിനി, തിരൂര്‍ സ്വദേശി സഫ്‌വാന്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ആഞ്ചാം തീയതി പുലര്‍ച്ചെയായിരുന്നു മോഷണം. 37 മൊബൈല്‍ ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍ തുടങ്ങി അഞ്ച് ലക്ഷം രൂപയുടെ സാധനങ്ങളാണ് കവര്‍ന്നത്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. അരുണും സഫ്‌വാനും നിരവധി മോഷണ കേസുകളില്‍ പ്രതികളാണ്. മോഷണമുതല്‍ സൂക്ഷിച്ചതിനാണ് സാമിനിയെ അറസ്റ്റ് ചെയ്തത്. പകല്‍ ബൈക്കുകളില്‍ കറങ്ങി നിരീക്ഷണം നടത്തിയ ശേഷം രാത്രി മോഷണം നടത്തുന്നതാണ് പ്രതികളുടെ രീതി. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി ചെയ്ത വീഡിയോയെ ചൊല്ലി...

0
മലപ്പുറം: തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി...

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക്...

0
ഡൽഹി: ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ...

ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം ; നാലുപേർ മരിച്ചു

0
ഭാവ്നഗ‍ർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കുടിച്ച നാലുപേർ മരിക്കുകയും...

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ് ഐ ടി ഉടൻ പ്രാഥമിക...

0
കൊച്ചി: ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ്...