വരാപ്പുഴ : റോഡിലൂടെ നടന്നു പോയ യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. പറവൂര്‍ ഘണ്ടകര്ണാവെളി തെറ്റയില്‍ വീട്ടില്‍ ഷിന്റോ (23), കോട്ടുവള്ളി വള്ളുവള്ളി കളരിത്തറ വീട്ടില്‍ എബിന് (22) എന്നിവരെയാണ് പിടികൂടിയത്. ചിറക്കകം സ്വദേശിയായ യുവതിയുടെ കൈയിലിരുന്ന മൊബൈല്‍ ഫോണാണ് വ്യാഴാഴ്ച തട്ടിയെടുത്തത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഷിന്റോക്കെതിരെ പറവൂരും എബിനെതിരെ വരാപ്പുഴ, അമ്പലപ്പുഴ പോലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്. ഇന്‍സ്പെക്ടര്‍ സജീവ്കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ ഹരിപ്രസാദ്, എ.എസ്.ഐ ജിജീഷ്, എസ്.സി.പി.ഒമാരായ വിജയകൃഷ്ണന്, മനോജ്, സി.പി.ഒ മാരായ ബിനോയ്, ബിജുരാജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
റോഡിലൂടെ നടന്നു പോയ യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍
RECENT NEWS
Advertisment