കോവിഡ് രോഗികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കു വോട്ടു ചെയ്യുന്നതിന് സഞ്ചരിക്കുന്ന ബൂത്തുകള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കു വോട്ടു ചെയ്യുന്നതിനു സഞ്ചരിക്കുന്ന ബൂത്തുകള്‍ ഉണ്ടായിരിയ്ക്കും. സഞ്ചരിക്കുന്ന ബൂത്തുകള്‍ വോട്ടറുടെ വീട്ടിലെത്തുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. പ്രത്യേക ബാലറ്റ് റിട്ടേണിങ് ഓഫീസറുടെ മേല്‍നോട്ടത്തില്‍ വോട്ടറുടെ വീട്ടിലെത്തിക്കുകയാണ് ഇതു വഴി ഉദ്ദേശിക്കുന്നത്.

കോവിഡ് രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രത്യേക ബാലറ്റ് വഴി തന്നെ വോട്ട് ചെയ്യണമെന്നു നിര്‍ബന്ധമില്ല. അത് വോട്ടര്‍ക്കു തീരുമാനിക്കാമെന്നും മീണ പറഞ്ഞു. ബൂത്ത് ലെവല്‍ ഓഫീസര്‍ വഴി വോട്ട് ചെയ്യാനുള്ള ഫോം സ്വീകരിച്ചു കഴിഞ്ഞാല്‍ കോവിഡ് നെഗറ്റീവ് ആയാലും ബാലറ്റ് വഴി തന്നെ വോട്ടു രേഖപ്പെടുത്തണം. അംഗവൈകല്യം സംഭവിച്ചവര്‍ക്ക് പ്രത്യേക ബാലറ്റ് നല്‍കുമ്പോള്‍ മതിയായ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പു വരുത്തും.

തെരഞ്ഞെടുപ്പു ചട്ടം ലംഘിക്കുന്ന ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുന്നതിനു പുറമേ നിയമ നടപടി സ്വീകരിക്കും. പ്രത്യേക ബാലറ്റ് തപാല്‍ മാര്‍ഗം അയയ്ക്കില്ല. വോട്ടര്‍ക്കു ബാലറ്റ് നല്‍കുന്ന നടപടി വീഡിയോയില്‍ പകര്‍ത്തും. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ഉദ്യോഗസ്ഥര്‍ നന്നായി പഠിച്ച്‌ നിര്‍ഭയമായി ജോലി ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...