ന്യൂഡൽഹി: പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന നാല് സംസ്ഥാനങ്ങളിൽ ഇന്ന് നടത്താനിരുന്ന മോക് ഡ്രിൽ മാറ്റിവച്ചു. ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ സംസ്ഥാനങ്ങളിലായിരുന്നു ഓപ്പറേഷൻ ഷീൽഡ് എന്ന പേരിൽ ഇന്ന് മോക് ഡ്രിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. സാങ്കേതിക കാരണങ്ങളാലാണ് മോക്ഡ്രിൽ മാറ്റിയതെന്നാണ് റിപ്പോർട്ട്. അതിർത്തി കടന്നുള്ള ഭീകരവാദവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അടിയന്തര ഘട്ടങ്ങളിൽ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികളാണ് സിവിൽ ഡിഫൻസ് മോക് ഡ്രില്ലിൽ പരിശീലിക്കുക. പ്രാദേശിക സിവിൽ ഡിഫൻസ് ടീമുകൾ, പോലീസ്, ദുരന്ത നിവാരണ സേനകൾ, ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവർ മോക്ഡ്രില്ലിൽ പങ്കെടുക്കുമെന്നായിരുന്നു സംസ്ഥാന ഭരണകൂടം അറിയിച്ചിരുന്നത്. ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്ഥാനു നൽകിയ കനത്ത തിരിച്ചടിക്കു പിന്നാലെയാണ് വീണ്ടും 4 സംസ്ഥാനങ്ങളിൽ കൂടി മോക്ക് ഡ്രിൽ സംഘടിപ്പിക്കാൻ പദ്ധതിയിട്ടത്. തീവ്രവാദികൾ 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി മോക് ഡ്രിൽ സംഘടിപ്പിച്ചിരുന്നു. മേയ് 7ന് രാജ്യത്തെ 244 ജില്ലകളിൽ മോക് ഡ്രിൽ നടത്തിയിത്. മോക് ഡ്രില്ലിന് തൊട്ടുമുൻപാണ് മേയ് 7ന് പുലർച്ചെ പാക്ക് ഭീകരകേന്ദ്രങ്ങളെ ലക്ഷ്യം വച്ച് ഇന്ത്യ വ്യോമാക്രമണം നടത്തിയത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.