കൊച്ചി : മോഡലുകളുടെ അപകടമരണത്തിൽ പോലീസ് ഭീഷണിപ്പെടുത്തിയെന്ന് പ്രതികള്‍ കോടതിയിൽ. ചോദ്യംചെയ്യലിനിടെ പോലീസ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പരാതി എഴുതി നല്‍കാന്‍ കോടതി നിര്‍ദേശം നൽകി. പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുണ്ട്. കൊച്ചിയിലെ മോഡലുകളുടെ മരണത്തിൽ കേസന്വേഷണം പ്രത്യേക സംഘത്തിന് കൈമാറിയിട്ടുണ്ട്. ജില്ലാ ക്രൈബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ നേതൃത്വം നൽകും. ഡി.ജെ.പാർട്ടിയിൽ പങ്കെടുത്തവരുടെ പേരു വിവരങ്ങൾ ഹോട്ടൽ അധികൃതർ ഒളിപ്പിച്ചെന്ന സംശയത്തിലാണ് പോലീസ്.
മോഡലുകളുടെ അപകടമരണo : പോലീസ് ഭീഷണിപ്പെടുത്തിയെന്ന് പ്രതികള്‍ കോടതിയിൽ
RECENT NEWS
Advertisment