ശക്തമായ ഇന്ത്യയ്ക്ക് ആധുനിക തലസ്ഥാനം ആവിശം ; സെൻട്രൽ വിസ്ത പദ്ധതിയെ ന്യായീകരിച്ച് പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ദില്ലിയിൽ പുതിയ സർക്കാർ മന്ദിരങ്ങൾ നിർമ്മിക്കാനുള്ള സെൻട്രൽ വിസ്ത പദ്ധതിയെ ശക്തമായി ന്യായീകരിച്ച് പ്രധാനമന്ത്രി. ശക്തമായ ഇന്ത്യയ്ക്ക് ആധുനിക തലസ്ഥാനം ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദില്ലിയിൽ പുതിയ പ്രതിരോധ സേന ഓഫീസ് മന്ദിരങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു നരേന്ദ്രമോദി.

പാർലമെൻറ് മന്ദിര നിർമ്മാണം നിശ്ചയിച്ച സമയത്ത് തന്നെ പൂർത്തിയാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പരിതാപകരമായ അവസ്ഥയിലാണ് ദില്ലിയിൽ പ്രതിരോധ സേന ഉദ്യോഗസ്ഥർ ജോലി ചെയ്തിരുന്നത്. ഇത് ആരും ചർച്ച പോലും ആക്കാതിരുന്നത് ആശ്ചര്യകരമെന്നും മോദി പറഞ്ഞു.

നേരത്തെ ഉപയോഗിച്ചിരുന്നതിൻറെ അഞ്ചിലൊന്ന് സ്ഥലത്താണ് പുതിയ ഓഫീസുകൾ വരുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദില്ലിയിലെ കെജി മാർഗ്, ആഫ്രിക്ക അവന്യു എന്നിവിടങ്ങളിലാണ് പ്രതിരോധ സേനകളുടെ പുതിയ ഓഫീസുകളുടെ ഉദ്ഘാടനം നടന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...