Monday, May 5, 2025 3:23 pm

വാതുവെപ്പ് ആപ്പ് വിവാദത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് മോദി

For full experience, Download our mobile application:
Get it on Google Play

ദില്ലി : ബെറ്റിംഗ് ആപ്പ് കേസിൽ ഛത്തീസ്ഗഡ് കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാതുവെപ്പ് ആപ്പ് പ്രമോട്ടർമാർ നൽകിയ ഹവാല പണം ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് ഉപയോഗിച്ചതായും മോദി ആരോപിച്ചു. ഛത്തീസ്ഗഡിലെ ദുർഗിൽ ബിജെപി പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഛത്തീസ്ഗഡ് സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയും വഞ്ചിക്കുകയും ചെയ്തു. കൂടാതെ നിങ്ങളെ കൊള്ളയടിക്കാൻ മറ്റുള്ളവർക്കും അവസരമുണ്ടാക്കി. അഴിമതിയിലൂടെ ഖജനാവ് നിറയ്ക്കുക എന്നതാണ് കോൺഗ്രസ് പാർട്ടിയുടെ ലക്ഷ്യം. ഇതിനായി ‘മഹാദേവന്റെ’ പേരുപോലും അവർ വെറുതെ വിട്ടില്ല – മോദി പറഞ്ഞു.

രണ്ട് ദിവസം മുമ്പ് റായ്പൂരിൽ ഒരു വലിയ ഓപ്പറേഷൻ നടന്നു. വൻ തോതിൽ കറൻസി നോട്ടുകളുടെ ശേഖരം കണ്ടെത്തി. ഈ പണം ചൂതാട്ടക്കാരുടെയും പന്തയം വെക്കുന്നവരുടെയും ആണെന്ന് ആളുകൾ പറയുന്നു. ഈ കൊള്ളയടിച്ച പണം കൊണ്ട് കോൺഗ്രസ് നേതാക്കൾ വീടു നിറയ്ക്കുകയാണ്. ഈ പണം ആരെയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് മാധ്യമ റിപ്പോർട്ടുകൾ പരിശോധിച്ചാൽ മനസ്സിലാകും. ഈ അഴിമതിയിൽ ദുബായിൽ കഴിയുന്ന കുറ്റാരോപിതരുമായി എന്ത് ബന്ധമാണുള്ളതെന്ന് സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും ഛത്തീസ്ഗഢിലെ ജനങ്ങളോട് പറയണം – പ്രധാനമന്ത്രി പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നെല്ലിപ്പാറ നെട്ടോമ്പി റസിഡന്റ്സ് അസോസിയേഷൻ ലഹരി മുക്ത ക്ലാസ് സംഘടിപ്പിച്ചു

0
കണ്ണൂര്‍ : കണ്ണൂർ, അലക്കോട് നാടിനെ സമ്പൂർണ മയക്കുമരുന്ന്...

കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ ഷോർട്ട് സർക്യൂട്ട് ; വീണ്ടും പുക ഉയർന്നു

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക. ആറാം...

പൈപ്പ് പൊട്ടല്‍ സ്ഥിരം ; അപകടക്കെണിയായി കളർകോട്-വാടയ്ക്കൽ റോഡ്‌

0
പുന്നപ്ര : കളർകോട്-വാടയ്ക്കൽ റോഡിലാണ് പതിവായി പൈപ്പുപൊട്ടുന്നതുമൂലം അപകടക്കെണി...

ഐഎൻടിയുസി ചെങ്ങന്നൂർ റീജണൽ കമ്മിറ്റി ഐഎൻടിയുസി സ്ഥാപനദിനം പതാകാദിനമായി ആചരിച്ചു

0
ചെങ്ങന്നൂർ : ഐഎൻടിയുസി ചെങ്ങന്നൂർ റീജണൽ കമ്മിറ്റി ഐഎൻടിയുസി സ്ഥാപനദിനം...