ആലുവയിലെ ദുരഭിമാനക്കൊലപാതക ശ്രമം ; പെൺകുട്ടിയുടെ നില ​ഇപ്പോഴും ​ഗുരുതരം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം ആലുവയില്‍ ദുരഭിമാന കൊലപാതക ശ്രമത്തില്‍ പരിക്കേറ്റ പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള കുട്ടി അപകട നില ഇതുവരെ തരണം ചെയ്തിട്ടില്ല. ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിനാണ് പതിനാലുകാരിയായ മകളെ പിതാവ് കമ്പി വടികൊണ്ട് അടിച്ചും ബലമായി വിഷം വായില്‍ ഒഴിച്ചും കൊല്ലാൻ ശ്രമിച്ചത്. കുട്ടിയുടെ ഈ മൊഴിപ്രകാരം അറസ്റ്റിലായ പിതാവ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍റിലാണ്.

കഴിഞ്ഞ ഞായറാഴ്ച്ചയാണ് പെൺകുട്ടിയോടെ പിതാവ് കൊടും ക്രൂരത ചെയ്തത്. സഹപാഠിയായ ഇതര മതത്തില്‍പെട്ട ആണ്‍കുട്ടിയുമായുള്ള പ്രണയമാണ് പതിനാലുകാരിയായ മകളോട് ഈ ക്രൂരത ചെയ്യാൻ പിതാവിനെ പ്രേരിപ്പിച്ചത്. പ്രണയ ബന്ധം അറിഞ്ഞ പിതാവ് ഫോൺ ഉപയോഗിക്കുന്നതിനടക്കം ആദ്യം മകളെ വിലക്കി. പെൺകുട്ടിയുടെ ഫോൺ പിടിച്ചു വെക്കുകയും ചെയ്തു. എന്നാല്‍ മറ്റൊരു ഫോൺ ഉപയോഗിച്ച് പെൺകുട്ടി സഹപാഠിയുമായുള്ള പ്രണയം തുടര്‍ന്നു. ഇതറിഞ്ഞ പിതാവ് ഞായറാഴ്ച രാവിലെ മകളെ കമ്പി വടികൊണ്ട് അടിച്ച് കയ്യും കാലും ഒടിച്ചു. പിന്നാലെ പച്ചക്കറിക്ക് ഉപയോ​ഗിക്കുന്ന കീടനാശിനി പെൺകുട്ടിയുടെ വായിലേക്ക് ബലമായി ഒഴിച്ചു.

വിഷം അകത്തു ചെന്ന കുഴഞ്ഞു വീണ പെൺകുട്ടിയെ വീട്ടിലുള്ള മറ്റുള്ളവര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിച്ചു. വിവരമറിഞ്ഞെത്തിയ പോലീസിനോട് മകള്‍ തന്നെയാണ് പിതാവിന്‍റെ ക്രൂരത  മൊഴിയായി നല്‍കിയത്. ഈ മൊഴിപ്രകാരം പിതാവ് അബീസിനെ പോലീസ്  വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. മജിസ്ട്രേറ്റും ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴിയെടുത്തു. ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...