അടൂർ: സുരക്ഷയിലും ക്ഷേമ പ്രവർത്തനങ്ങളിലും സ്ത്രീകൾക്ക് പ്രഥമസ്ഥാനം നൽകിയ സർക്കാരാണ് മോദി സർക്കാരെന്ന് വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. എൻ ഡി എ സ്ഥാനാർത്ഥി അനിൽ കെ. ആൻ്റണിയുടെ തെരഞ്ഞെടുപ്പ് യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര സർക്കാർ പ്രാവർത്തികമാക്കിയ എല്ലാ പദ്ധതികളും ഏറ പ്രയോജനപ്പെടുന്നത് വനിതകൾക്കാണ്. സൗജന്യ ഗ്യാസ് കണക്ഷൻ, ജൻ ധൻ ഔഷധി, ആയൂഷ് മാൻ ഭാരത്, കിസാൻ സമ്മാൻ, ജൽ ജീവൻ തുടങ്ങി അനവധി പദ്ധതികളുടെ ഗുണഭോക്താക്കൾ വനിതകളാണ്. മോദി സർക്കാർ വനിതാ സംവരണ ബിൽ പ്രാവർത്തികമാക്കിതും ഭാരത ചരിത്രത്തിലെ തിളക്കമാർന്ന വിജയത്തെയാണ് കാണിക്കുന്നത്.
ഭാരതം ലോക രാഷ്ട്രങ്ങളുടെ നെറുകയിലേക്ക് കുതിക്കുന്നതിൽ മാതൃശക്തിയുടെ ഐക്യം അനിവാര്യമാണ്. കേരളത്തിൽ പ്രത്യേകിച്ച് സ്ത്രീകൾക്ക് സുരക്ഷയില്ലാതായിരിക്കുന്നു. ലൗ ജിഹാദ് ഉൾപ്പെടെയുള്ള മറ്റ് പീഡനങ്ങൾക്കും ഇരയാകുന്നവർ അധികവും ഇവിടെയാണ്. കഴിഞ്ഞ 60 വർഷത്തിലേറെ ഇന്ത്യ ഭരിച്ചവർ ഒന്നും ചെയ്തിട്ടില്ല. യു പി എ ഭരണത്തിൽ ബി ജെ പി ഒഴിച്ചുള്ള പാർട്ടികളുടെ സംഖ്യത്തിലും ഭരിച്ചിട്ടു ഭാരതം വികസനമുരടിപ്പിലേക്ക് കൂപ്പുകുത്തിച്ചു. ഇപ്പോൾ ഇൻഡി മുന്നണി ഉണ്ടാക്കിയിരിക്കുകയാണ്. ഭാരതത്തിൻ്റെ വികസനത്തിന് വേണ്ടിയല്ലയെന്നു നാം ഓർക്കണം. 2040 ലെ വികസന മുന്നേറ്റ ലക്ഷ്യമാണ് എൻ ഡി എ വെയ്ക്കുന്നത്. കഴിഞ്ഞ 10 വർഷം കൊണ്ട് ലോകത്തിലെ പ്രഥമസ്ഥാനത്തേക്ക് ഭാരതത്തെ ഉയർത്തിയ മോദിജി തന്നെയാണ് വീണ്ടും ഭരണത്തിൽ വരുക. മോദി ഗ്യാരൻ്റിയിൽ പത്തനംതിട്ടയുടെ വികസന മുന്നേറ്റമായിരിക്കും ഈ പാർലമെൻ്റിൽ അനിൽ കെ ആൻ്റണിയെ വിജയിച്ചാൽ ഉണ്ടാകാൻ പോകുന്നതെന്നും മീനാക്ഷി ലേഖി പറഞ്ഞു.
എൻ ഡി എ കൺവീനറും ബിജെപി ജില്ലാ പ്രസിഡൻ്റുമായ അഡ്വ. വി.എ.സൂരജ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ്ജ് കുര്യൻ, എൻഡിഎ കൺവീനറും ബി ഡി ജെ എസ് ജില്ലാ പ്രസിഡൻ്റുമായ ഡോ. എ .വി . ആനന്ദരാജ്, ബിജെപി ദേശീയ സമിതി അംഗം വിക്ടർ. ടി തോമസ്, ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബിജു മാത്യു, സ്ഥാനാർത്ഥി അനിൽ കെ. ആന്റണി, ബിജെപി സംസ്ഥാന സെക്രട്ടറി കരമന ജയൻ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി മാരായ അഡ്വ. കെ ബിനുമോൻ, അയിരൂർ പ്രദീപ്, സംസ്ഥാന സമിതി അംഗം ടി.ആർ.അജിത് കുമാർ, ജില്ലാ സെക്രട്ടറി റോയ് മാത്യു സംസ്ഥാന കൗൺസിൽ അംഗങ്ങളായ അയ്യപ്പൻകുട്ടി, പ്രദീപ് കൊട്ടേത്ത്, എസ് സി മോർച്ച ജില്ലാ പ്രസിഡൻ്റ് രൂപേഷ് അടൂർ, യുവമോർച്ച ജില്ലാ പ്രസിഡൻ്റ് നിതിൻ ശിവ, മഹിളാമോർച്ച ജില്ലാ പ്രസിഡൻ്റ്, ചന്ദ്രലേഖ, ബിജെപി അടൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ നെടുമ്പള്ളിൽ, ബിജെപി പന്തളം മണ്ഡലം പ്രസിഡൻ്റ് ഗിരീഷ് കുമാർ.ജി, അടൂർ , പന്തളം മണ്ഡലം ജനറൽ സെക്രട്ടറിമാരായ സജി മഹർഷിക്കാവ്, അഡ്വ. അരുൺ താന്നിക്കൽ, ജി.നന്ദകുമാർ, വിജയകുമാർ തങ്ങമം എന്നിവർ സംസാരിച്ചു.