Wednesday, May 14, 2025 11:51 pm

മോദിയെ തോല്‍പ്പിക്കണം ; പ്രതിപക്ഷ നേതാക്കള്‍ക്ക് പിന്തുണയുമായി പാക് മുന്‍മന്ത്രി

For full experience, Download our mobile application:
Get it on Google Play

ഇസ്‍ലാമാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്തണമെന്ന് പാകിസ്താന്‍ മുന്‍ മന്ത്രി ഫവാദ് ചൗധരി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവർക്ക് ആശംസകൾ നേരുകയും ചെയ്തു. മോദി പരാജയപ്പെടണമെന്നാണ് ഓരോ പാകിസ്താനിയും ആഗ്രഹിക്കുന്നതെന്ന് ചൗധരി ഐഎഎന്‍എസിനോട് വ്യക്തമാക്കി. “ഒരു ഇന്ത്യൻ വോട്ടറുടെ നേട്ടം പാകിസ്താനുമായി നല്ല ബന്ധം പുലർത്തുന്നതിലും ഇന്ത്യ ഒരു പുരോഗമന രാഷ്ട്രമായി മുന്നേറുന്നതിലുമാണ്. അതുകൊണ്ടാണ് നരേന്ദ്ര മോദിയെയും അദ്ദേഹത്തിൻ്റെ തീവ്രവാദ ആശയങ്ങളെയും പരാജയപ്പെടുത്തേണ്ടത്. അദ്ദേഹത്തെ പരാജയപ്പെടുത്തുന്നവർ ആരായാലും അത് രാഹുൽ ജിയോ, കെജ്‌രിവാൾ ജിയോ, മമത ബാനർജിയോ ആകട്ടെ. ഞങ്ങളുടെ ആശംസകൾ അവർക്കൊപ്പമുണ്ടാവും” ഫവാദ് ചൗധരി പറഞ്ഞു.മോദിയുടെ തോൽവി ഈ തെരഞ്ഞെടുപ്പിൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ”പാകിസ്താന് ഇന്ത്യയോട് വെറുപ്പില്ല. എന്നാല്‍ ബി.ജെ.പി-ആര്‍.എസ്.എസ് ആശയങ്ങള്‍ പാകിസ്താനോട് വിദ്വേഷം പടര്‍ത്തുകയാണ്. ഇന്ത്യൻ വോട്ടർമാർ വിഡ്ഢികളല്ല. ഹിന്ദുസ്ഥാൻ ഒരു പുരോഗമന രാജ്യമായി മുന്നോട്ട് പോകണം,” ചൗധരി പറഞ്ഞു.

പ്രതിപക്ഷ നേതാക്കൾക്ക് പാകിസ്താന്‍ നൽകുന്ന പിന്തുണ വളരെ ആശങ്കാജനകമാണെന്നും അത് അന്വേഷിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ചൗധരിയുടെ പരാമർശം. “ ചില ആളുകൾ, പ്രത്യക്ഷത്തിൽ നമുക്കെതിരെ ശത്രുത പുലർത്തുന്നവർ, പാകിസ്താനിൽ നിന്ന് അംഗീകാരം നേടുന്നത് എന്തുകൊണ്ടാണെന്നും ചില വ്യക്തികൾക്ക് അവിടെ നിന്ന് പിന്തുണയുടെ ശബ്ദങ്ങൾ ഉയരുന്നത് എന്തുകൊണ്ടാണെന്നും എനിക്ക് മനസ്സിലാകുന്നില്ല,” എന്നാണ് മോദിക്ക് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. “ഇത് ഗൗരവമേറിയ കാര്യമാണ്, അന്വേഷിക്കേണ്ടതുണ്ട്. ഞാൻ വഹിക്കുന്ന സ്ഥാനം കണക്കിലെടുത്ത് ഇത്തരം വിഷയങ്ങളിൽ അഭിപ്രായം പറയേണ്ടതില്ലെന്ന് കരുതുന്നു, പക്ഷേ ഇതിലെ ആശങ്ക ഞാൻ മനസ്സിലാക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ചൗധരി ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനെക്കുറിച്ച് തന്‍റെ അഭിപ്രായങ്ങള്‍ തുറന്നുപറയുകയാണ്. രാഹുല്‍ ഗാന്ധി തീയാണെന്നാണ് മേയ് 1ന് എക്സില്‍ കുറിച്ചത്. ബിജെ.പിക്കെതിരെ വിമര്‍ശമുന്നയിക്കുകയും പ്രധാനമന്ത്രിയെ ലക്ഷ്യമിടുകയും ചെയ്തു. നേരത്തെ ചൗധരി കെജ്‍രിവാളിനെ അനുകൂലിച്ചപ്പോള്‍ ഡല്‍ഹി മുഖ്യമന്ത്രി ഇതിനെതിരെ പ്രതികരിച്ചിരുന്നു. സ്വന്തം രാജ്യത്തെ പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ദേഹത്തെ ഉപദേശിക്കുകയും ചെയ്തു. “ചൗധരി സാഹിബ്, എനിക്കും എൻ്റെ രാജ്യത്തെ ജനങ്ങൾക്കും ഞങ്ങളുടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവുണ്ട്. നിങ്ങളുടെ ട്വീറ്റ് ആവശ്യമില്ല. പാകിസ്താനിൽ ഇപ്പോൾ സ്ഥിതി വളരെ മോശമാണ്. നിങ്ങൾ നിങ്ങളുടെ രാജ്യത്തിന്‍റെ കാര്യങ്ങള്‍ ശ്രദ്ധിക്കുക ” എന്നായിരുന്നു കെജ്‍രിവാളിന്‍റെ ട്വീറ്റ്. രാഹുൽ ഗാന്ധിയോടോ അരവിന്ദ് കെജ്‌രിവാളോടോ തനിക്ക് വ്യക്തിപരമായ താല്‍പര്യമില്ലെന്നും തൻ്റെ അഭിപ്രായങ്ങൾ പാക് സർക്കാരിനെ പ്രതിനിധീകരിക്കുന്നതല്ലെന്നുമായിരുന്നു ചൗധരിയുടെ മറുപടി. തീവ്രവാദികള്‍ക്കെതിരെ നിലകൊള്ളുന്ന ആരെയും താന്‍ പിന്തുണയ്ക്കുമെന്നും മോദി വെറുപ്പിൻ്റെയും തീവ്രവാദത്തിൻ്റെയും പ്രതീകമായി മാറിയിരിക്കുന്നുവെന്നും ചൗധരി പറഞ്ഞിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലയിലെ ദേശീയ ലോക് അദാലത്ത് ജൂണ്‍ 14ന്

0
പത്തനംതിട്ട : കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ ലീഗല്‍...

സൗജന്യ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

0
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ...

ജില്ലയില്‍ വിമുക്ത ഭടന്മാര്‍ക്ക് അവസരം

0
പത്തനംതിട്ട : പ്രകൃതി ക്ഷോഭം /വിവിധ ദുരന്ത സാഹചര്യങ്ങള്‍ നേരിടുന്നതിന് ജില്ലയില്‍...

കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി

0
മാവേലിക്കര: കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി....