കിഴക്കൻവെള്ളം ശക്തിയാർജിച്ച് ഒഴുകിയതോടെ മുട്ടാർ മുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

കുട്ടനാട് : കിഴക്കൻവെള്ളം ശക്തിയാർജിച്ച് ഒഴുകിയതോടെ മുട്ടാർ മുങ്ങുന്നു. കിടങ്ങറയിൽ പാലം നിർമിക്കാൻ കനാലിൽ മുട്ടു നിർമിച്ചതിനാലാണ് വെള്ളം ഒഴുകാത്തതെന്ന ആക്ഷേപം ശക്തമാണ്. കിടങ്ങറയിൽ പാലം നിർമിക്കുന്നതിനായി മുട്ടിട്ടതിനുശേഷം നീരൊഴുക്കു നിലച്ചതിനാൽ എ.സി.കനാലിന്റെ നിരവധി ഭാഗങ്ങളിൽ കടകലും പോളയും തിങ്ങിനിറഞ്ഞിരിക്കുകയാണ്. എ.സി.റോഡിൽ മുട്ടാർ ഭാഗത്തേക്കു പണിയുന്ന പാലത്തിനു വേണ്ടി എ.സി.കനാലിൽ മുട്ടിട്ടിരിക്കുന്നതു വഴിയാണ് നീരൊഴുക്കു തടസ്സപ്പെട്ടതെന്ന് മുട്ടാർ പഞ്ചായത്ത് ഭരണസമിതി ആരോപിച്ചു. അടിയന്തിരമായി മുട്ടാർ ഭാഗത്തേക്കുള്ള പാലംപണി അടിയന്തിരമായി പൂർത്തിയാക്കി എ.സി.കനാലിലെ താത്‌കാലിക മുട്ട് മാറ്റണമെന്ന് പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മന്ത്രി മുഹമ്മദ് റിയാസിന് പഞ്ചായത്തു ഭരണസമിതി നിവേദനം നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് കെ. സുരമ്യ, വൈസ് പ്രസിഡന്റ് ബോബൻ ജോസ് എന്നിവർ അറിയിച്ചു.

വെള്ളം ഉയർന്ന് നേരിയതോതിൽ നീരൊഴുക്കുള്ള ഈ സന്ദർഭത്തിൽ യന്ത്രങ്ങൾ ഉപയോഗിച്ച് അടിയന്തിരമായി ഈ മാലിന്യം നീക്കംചെയ്യണമെന്ന് ജനകീയ പ്രതിരോധസമിതി കുട്ടനാട് താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പോളവാരി കനാൽ വൃത്തിയാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് വേഴപ്ര എ.സി.കോളനിയിൽ പ്രതിഷേധയോഗം ജനകീയ പ്രതിരോധസമിതി താലൂക്ക് സെക്രട്ടറി പി.ആർ. സതീശൻ ഉദ്‌ഘാടനം ചെയ്തു. ജനങ്ങൾ ഒത്തുചേർന്ന് ജൂൺ ഒന്നിന് പോള തള്ളിനീക്കാൻ നിശ്ചയിച്ച സാഹചര്യത്തിൽ പഞ്ചായത്തും ഊരാളുങ്കൽ സൊസൈറ്റിയും യന്ത്രങ്ങൾ നൽകി സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ജനകീയ പ്രതിരോധസമിതി രാമങ്കരി പഞ്ചായത്തു കമ്മിറ്റി സെക്രട്ടറി വി.ആർ. അതിൽ അധ്യക്ഷത വഹിച്ചു. എ.സി.കനാലിൽ പോളകൾ തിങ്ങിനിറഞ്ഞു കിടക്കുന്നതുകാരണം നീരൊഴുക്കു നിലച്ചമട്ടാണ്. പോള നീക്കംചെയ്യുന്നതിലേക്കായി ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രമോദ് ചന്ദ്രൻ കളക്ടർക്ക് കത്തയച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംരക്ഷിത കുരങ്ങിനൊപ്പം വിഡിയോ ; നടൻ വിക്രത്തിനെതിരെ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു

0
ചെന്നൈ : വംശനാശ ഭീഷണി നേരിടുന്ന ‘ലാർ ഗിബ്ബൺ’ ഇനത്തിൽപ്പെട്ട കുരങ്ങിനൊപ്പമുള്ള...

തായ്ക്വോണ്ടോ മത്സരത്തിനിടെ വിദ്യാര്‍ഥിക്ക് പരിക്കേറ്റ സംഭവം ; റഫറിക്കും എതിര്‍ താരത്തിനുമെതിരെ പരാതി നല്‍കാന്‍...

0
എറണാകുളം: തായ്ക്വോണ്ടോ മത്സരത്തിനിടെ പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ കുടുംബം നിയമനടപടിയിലേക്ക്. മത്സരത്തില്‍ എതിര്‍...

ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം ; എൻജിഒ യൂണിയൻ ആരോഗ്യ മന്ത്രിക്ക് ഇന്ന്...

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖ കുഴഞ്ഞുവീണ് മരിച്ച...

ഇന്ന് കർക്കിടക വാവ് ; പിതൃപുണ്യം തേടി ആയിരങ്ങൾ ; ക്ഷേത്രങ്ങളിലും പ്രത്യേക ബലി...

0
തിരുവനന്തപുരം: ഇന്ന് കർക്കിടക വാവ്. പിതൃപുണ്യം തേടി ആയിരങ്ങൾ. ക്ഷേത്രങ്ങളിലും പ്രത്യേക...