എറണാകുളം: തായ്ക്വോണ്ടോ മത്സരത്തിനിടെ പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ കുടുംബം നിയമനടപടിയിലേക്ക്. മത്സരത്തില്‍ എതിര്‍ താരം ഫൗള്‍ കളിച്ചുവെന്നും റഫറി ഇടപെട്ടില്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം. റഫറിക്കെതിരെ പോലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കുടുംബം. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ വെച്ച് നടന്ന സിബിഎസ്ഇ സൗത്ത് സോണ്‍ തായ്ക്വോണ്ടോ മത്സരത്തിനിടെയാണ് സംഭവം. തൃശൂര്‍ സ്വദേശിയും പെരുമ്പിലാവ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയുമായ ഫൈസ് അബ്ദുള്‍ ജലാലിനാണ് പരിക്കേറ്റത്. മത്സരത്തില്‍ ഫൗള്‍ പ്ലേ കളിച്ച എതിര്‍ താരം ഫൈസിന്റെ സ്വകാര്യ ഭാഗത്ത് കിക്ക് ചെയ്തുവെന്നും ആ സമയത്ത് റഫറി ഇടപെട്ടില്ലെന്നും പിതാവ് പറയുന്നു. ഫൗള്‍ പ്ലേയെ തുടര്‍ന്ന് കളി നിര്‍ത്താന്‍ വിദ്യാര്‍ഥി തന്നെ ആവശ്യപ്പെട്ട ഘട്ടത്തിലാണ് എതിര്‍ താരം തലയ്ക്ക് ചവിട്ടിയത്. സംഭവത്തില്‍ സിബിഎസ്ഇ ചെയര്‍മാന് കുടുംബം പരാതി നല്‍കിയിട്ടുണ്ട്. നിലവില്‍ റഫറിക്കെതിരെയും എതിര്‍ മത്സരാര്‍ഥിയായ എറണാകുളം സ്വദേശിക്കെതിരെയും പോലീസില്‍ പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























