കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. നാവിക സേനയുടെ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായ വ്യവസായ മന്ത്രി പി രാജീവ്, സൈനിക മേധാവികള്‍, കേന്ദ്ര മന്ത്രി വി മുരളീധരന്‍, കൊച്ചി മേയര്‍ എം അനില്‍ കുമാര്‍, ചീഫ് സെക്രട്ടറി വി പി ജോയ്, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ബിജെപി സംസ്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. നാവിക വിമാനത്താളത്തില്‍ നിന്നും പ്രധാനമന്ത്രി തന്റെ ഒദ്യോഗിക വാഹനത്തില്‍ വെണ്ടുരുത്തി പാലത്തിലേക്ക് പോയി. പാലം അവസാനിക്കുന്നിടത്തു നിന്നുമാണ് റോഡ് ഷോ ആരംഭിക്കുന്നത്.
അതേസമയം മോദിയുടെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന യുവം 2023 പരിപാടിയില്‍ രാഷ്ട്രീയ – സാംസ്‌കാരിക – സിനിമാ മേഖലയിലെ നിരവധി പ്രമുഖരാണ് പങ്കെടുക്കുന്നത്. നടിമാരായ അപര്‍ണ ബാലമുരളി, നവ്യ നായര്‍, ഗായകന്‍ വിജയ് യേശുദാസ് തുടങ്ങിയവര്‍ യുവം പരിപാടിയുടെ ഭാഗമാകും എന്നാണ് വ്യക്തമാകുന്നത്. നവ്യാ നായരുടേയും സ്റ്റീഫന്‍ ദേവസിയുടേയും കലാപരിപാടികള്‍ യുവം പരിപാടിയുടെ ഭാഗമായിട്ട് സംഘടിപ്പിച്ചിട്ടുണ്ട്.