നിർമാതാവ് മരം കുലുക്കിയും നോട്ടടിച്ചുമല്ല പണം കൊണ്ടുവരുന്നത് – ജി. സുരേഷ് കുമാർ

For full experience, Download our mobile application:
Get it on Google Play

നിര്‍മാതാവ് മരം കുലുക്കിയും നോട്ടടിച്ചുമല്ല പണം കൊണ്ടുവരുന്നതെന്ന് സിനിമ നിര്‍മാതാവ് ജി. സുരേഷ് കുമാര്‍. അഭിനേതാക്കള്‍ വലിയ തുക പ്രതിഫലമായി ചോദിക്കുന്നതിനെതിരെയാണ് സുരേഷ് കുമാറിന്റെ പ്രതികരണം. വലിയ പ്രതിഫലം ചോദിക്കുന്നവരെ ഒഴിവാക്കിക്കൊണ്ട് സിനിമയെടുക്കുമെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘സംഭവം നടന്ന രാത്രിയില്‍’ എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വായില്‍ വരുന്നത് കോതയ്ക്ക് പാട്ട് എന്ന നിലയിലുള്ള പ്രതിഫലമാണ് അവര്‍ ചോദിക്കുന്നത്. അതൊന്നും കൊടുക്കാന്‍ പറ്റുന്ന അവസ്ഥയിലല്ല മലയാളസിനിമ.

അങ്ങനെയുള്ളവരെ ഒഴിവാക്കിക്കൊണ്ടുള്ള സിനിമകളായിരിക്കും ഇനി വരാന്‍ പോകുന്നത്. അതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ വരുംദിവസങ്ങളില്‍ ഉണ്ടാകും. ഇത്ര ബജറ്റില്‍ കൂടുതലുള്ള ആളുകളെ ഒഴിവാക്കും. ഇതെല്ലാവര്‍ക്കും മുന്നറിയിപ്പായാണ് ഇപ്പോള്‍ പറയുന്നത്. ചോദിക്കുന്നത് ന്യായമായി ചോദിക്കാം. അന്യായമായി ചോദിക്കരുത്. വല്ലാത്തൊരു പോക്കാണത്. സിനിമയ്ക്ക് കണ്ടന്റാണ് പ്രധാനം. കണ്ടന്റ് നല്ലതാണെങ്കില്‍ സിനിമ ഓടും. അത് ഹിറ്റാകും. ആളുകള്‍ കാണും, അഭിനന്ദിക്കും. അതുകൊണ്ട് വലിയ രീതിയില്‍ കാശ് വാങ്ങിക്കുന്നവര്‍ വീട്ടില്‍ ഇരിക്കുന്ന രീതിയിലേക്കാകും ഇനി പോകുന്നത്. ഇതൊരു മുന്നറിയിപ്പ് കൂടിയാണെന്ന് സുരേഷ് കുമാര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...