‘പരിവാർവാദി’നെതിരെ മോദി തള്ളിമറിച്ചു ; മന്ത്രിസഭയിലെമ്പാടും മക്കൾ രാഷ്ട്രീയക്കാർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോൺ​​​ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മാധവറാവു സിന്ധ്യയുടെ മകനും ആദ്യകാല ജനസംഘം-ബി.ജെ.പി നേതാവായിരുന്ന വിജയരാജ സിന്ധ്യയുടെ പേരമകനുമാണ് ജ്യോതിരാദിത്യ സിന്ധ്യ. പലവട്ടം കേ​ന്ദ്രമന്ത്രിയായിരുന്ന രാംവിലാസ് പാസ്വാന്റെ മകനാണ് ചിരാഗ് പാസ്വാൻ. ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി താക്കൂറിന്റെ മകനാണ് രാംനാഥ് താക്കൂർ. ഹരിയാന മുൻ മുഖ്യമന്ത്രി റാവു ബിരേന്ദ്രസിങ്ങിന്റെ മകൻ റാവു ഇന്ദ്രജീത്ത് സിങ്ങും മന്ത്രിസഭയിലുണ്ട്. തെലുഗുദേശം പാർട്ടി നേതാവും ദേവഗൗഡ, ഗുജറാൾ മന്ത്രിസഭകളിൽ അംഗവുമായിരുന്ന കെ. യേരൻ നായിഡുവിന്റെ മകനാണ് രാം മോഹൻ നായിഡു.

വാജ്പേയി മന്ത്രിസഭാംഗമായിരുന്ന വേദ് പ്രകാശ് ഗോയലിന്റെയും മഹാരാഷ്ട്ര മുൻ എം.എൽ.എ ച​ന്ദ്രകാന്ദ ഗോയലിന്റെയും പുത്രനാണ് പീയുഷ് ഗോയൽ. വാജ്പേയിക്കുകീഴിൽ മന്ത്രിയായിരുന്ന ദേബേന്ദ്ര പ്രധാന്റെ മകനാണ് ധർമേന്ദ്ര പ്രധാൻ. കോൺഗ്രസ് അഖിലേന്ത്യാ ഉപാധ്യക്ഷനായിരുന്ന ജിതേന്ദ്ര പ്രസാദയുടെ മകനാണ് ജിതിൻ പ്രസാദ. ബി.എസ്.പിയുടെ സ്ഥാപകാംഗവും അപ്നാദൾ പാർട്ടി സ്ഥാപകനുമായ സോനേലാൽ പട്ടേലിന്റെയും അപ്നാദൾ മുൻ അധ്യക്ഷ കൃഷ്ണ പട്ടേലിന്റെയും മകളാണ് അനുപ്രിയ പട്ടേൽ. മഹാരാഷ്ട്രയിലെ മുതിർന്ന എൻ.സി.പി നേതാവ് ഏക്നാഥ് ഖദ്സേയുടെ മകന്റെ വിധവയാണ് രക്ഷാ ഖദ്സേ. യു.പിയിൽ ഒരു പൊതുയോഗത്തിൽ പ്രസംഗിക്കവേ വെടിയേറ്റുമരിച്ച ഓം പ്രകാശ് പാസ്വാന്റെ മകനാണ് കമലേശ് പാസ്വാൻ. ബംഗാൾ മുൻമന്ത്രി മഞ്ജുൾ കൃഷ്ണ താക്കൂറിന്റെ മകനാണ് ശാന്തനു താക്കൂർ. അരുണാചൽ പ്രദേശ് നിയമസഭയിലെ ആദ്യ പ്രോടേം സ്പീക്കർ റിഞ്ചിൻ ഖാറുവിന്റെ മകനാണ് കിരൺ റിജിജു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...