പഴയ പാര്‍ലമെന്റ് മന്ദിരം ഇനി സംവിധാന്‍ സദന്‍ ; പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പോകുന്നതോടെ രാജ്യത്തിന് ഇത് പുതിയ തുടക്കമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നാണ് ലോകം വിശ്വസിക്കുന്നത്. ഇന്ത്യയുടെ അഭിലാഷങ്ങള്‍ ഉള്‍ക്കൊണ്ടാകണം പരിഷ്‌കാരങ്ങള്‍ നടപ്പാക്കേണ്ടതെന്നും മോദി പറഞ്ഞു. പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ ചരിത്രപ്രസിദ്ധമായ സെന്‍ട്രല്‍ ഹാളില്‍ എംപിമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പഴയ പാര്‍ലമെന്റ് മന്ദിരം ഇനി മുതല്‍ സംവിധാന്‍ സദന്‍ ( ഭരണഘടനാ മന്ദിരം) എന്നറിയപ്പെടുമെന്നും മോദി പറഞ്ഞു. 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനുള്ള പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പിക്കണമെന്ന് മോദി പാര്‍ലമെന്റ് അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലേക്കുള്ള മാറ്റം പുതിയ ഭാവിയിലേക്കുള്ള തുടക്കമാണെന്നും മോദി പറഞ്ഞു. ‘1952 മുതല്‍, ലോകമെമ്പാടുമുള്ള 41 രാഷ്ട്രത്തലവന്മാര്‍ സെന്‍ട്രല്‍ ഹാളില്‍ എംപിമാരെ അഭിസംബോധന ചെയ്തിട്ടുണ്ട്, കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടെ 4,000-ത്തിലധികം നിയമങ്ങള്‍ പാര്‍ലമെന്റ് പാസാക്കിയിട്ടുണ്ട്,’ പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യക പദവി റദ്ദാക്കിയത് ചരിത്രപരമായ തീരുമാനമായിരുന്നു. ജമ്മുകശ്മീര്‍ സമാധാനത്തിന്റെ പാതയിലാണെന്നും മോദി പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...

സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ ; ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു

0
ഗാസ : ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയിൽ ഓറഞ്ച്...