കൊച്ചി: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പൊതുവായ വിഷയങ്ങളിലെ ആശങ്കകൾ പ്രധാനമന്ത്രിയുമായി പങ്കുവെച്ചുവെന്ന്, യാക്കോബായ സഭാ മെത്രാപൊലീത്തൻ ട്രസ്റ്റി ബിഷപ് ജോസഫ് മാർ ഗ്രിഗോറിയോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കർഷകപ്രശ്നങ്ങളും മൽസ്യത്തൊഴിലാളി പ്രശ്നങ്ങളും ചർച്ചയായി. ബി.ജെപി ഭരണമില്ലാത്ത കേരളം പോലുള്ള സംസ്ഥാനങ്ങളിലും രാജ്യത്തെ വികസനം വേണമെന്ന് ആവശ്യപ്പെട്ടു. മോദി ഇടയ്ക്കിടെ കേരളത്തിലേക്ക് വരണമെന്ന് ബിഷപ്പുമാർ പറഞ്ഞു.
സംസ്ഥാനത്തിന് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും കിട്ടുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. വികസനത്തിന് മതം മാനദണ്ഡമാകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഗോവയിലടക്കം ക്രൈസ്തവർ ഏറ്റെയുള്ള മേഖലകൾ ബി ജെപിയേയും കേന്ദ്ര സർക്കാരിനെയും പിന്തുണക്കുന്നതും അദ്ദേഹം ഓർമപ്പെടുത്തി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഏറെ ഊർജം നൽകുന്നതെന്ന് ബിഷപ് ജോസഫ് മാർ ഗ്രിഗോറിയോസ് അഭിപ്രായപ്പെട്ടു. പള്ളിത്തർക്കവും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. ശാശ്വതപരിഹാരത്തിനുള്ള സകല പിന്തുണയും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. പ്രധാനമന്ത്രി തങ്ങളോട് പ്രാർഥനയും അനുഗ്രഹവുംആവശ്യപ്പെട്ടു. അതുണ്ടാകുമെന്ന് തങ്ങൾ അറിയിച്ചിട്ടുണ്ടെന്നും ബിഷപ് ജോസഫ് മാർ ഗ്രിഗോറിയോസ് വിശദമാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033