നി​ർ​ത്തി​യി​ട്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സിനു പി​ന്നി​ൽ മി​നി വാ​നി​ടി​ച്ചു ; പ​ത്തു പേ​ർ​ക്ക് പ​രി​ക്ക്

For full experience, Download our mobile application:
Get it on Google Play

ആ​ല​ങ്ങാ​ട്: നി​ർ​ത്തി​യി​ട്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സിനു പി​ന്നി​ൽ മി​നി വാ​നി​ടി​ച്ച് ഒ​ൻ​പ​ത് സ്ത്രീ​ക​ൾ ഉ​ൾ​പ്പ​ടെ 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​ന​ക്ക​പ്പ​ടി കൈ​ര​ളി​പ​റ​മ്പ് കോ​മ​ളം (52), നീ​റി​ക്കോ​ട് മെ​നേ​ലി​പ്പൊ​ക്കം ഉ​ഷ (52), ക​രു​മാ​ല്ലൂ​ർ ക​വ​ങ്ങ​മ്പി​ള്ളി ബീ​ന (50), ത​ട്ടാം​പ​ടി വ​ട​ക്കേ​മ​ഠ​ത്തി​ൽഅം​ബി​ക (51), പീ​ടി​ക​പ​റ​മ്പി​ൽ മ​ല്ലി​ക(51), ക​ണി​യാം​പ​റ​മ്പി​ൽ ല​ത (51), കൈപ്പെ​ട്ടി വീ​ട്ടി​ൽ അ​നി​ത (50), കോ​ട്ട​പ്പു​റം മേ​പ്പാ​ട​ത്ത് ഗീ​ത (51), അ​ടു​വാ​തു​രു​ത്ത് കാ​ട്ടി​ക്കോ​ട​ത്ത് ശ​ര​ത്ത് (31), തെ​ക്കി​നേ​ത്ത് മോ​ളി (48) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ആരുടെയും പരിക്ക് ഗു​രു​ത​രമല്ല.

ആ​ലു​വ-പ​റ​വൂ​ർ കെ എ​സ് ആ​ർടിസി റോ​ഡി​ൽ ആണ് അപകടം നടന്നത്. മ​റി​യ​പ്പ​ടി മേ​ളം മ​സാ​ല ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന മി​നി വാ​ൻ ആ​ലു​വ -പ​റ​വൂ​ർ റൂ​ട്ടി​ലെ മാ​ളി​കം പീ​ടി​ക​യിലാണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പരിക്കേറ്റവരിൽ ഒരാളായ ശ​ര​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സിലെ യാ​ത്രക്കാര​നാ​ണ്. ഇ​യാ​ളു​ടെ ഇ​ട​തു കൈ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. സ്ത്രീ​ക​ളു​ടെ ത​ല​യ്ക്കും മു​ഖ​ത്തും ചു​ണ്ടി​നു​മാ​ണ് പ​രി​ക്കേ​റ്റി​രി​ക്കു​ന്ന​ത്. ക​മ്പ​നി​യു​ടെ വാ​ഹ​ന​ത്തി​ൽ വൈ​കീ​ട്ട് ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പ​രി​ക്കേ​റ്റ​വ​രെ പ​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂര്‍ പഞ്ചായത്തില്‍ സൗജന്യ ഓണകിറ്റുകള്‍ വിതരണം ചെയ്തു

0
ഇലന്തൂർ : ഇലന്തൂർ ഗ്രാമ പഞ്ചായത്തില്‍ സൗജന്യ ഓണകിറ്റുകളുടെ വിതരണം പ്രസിഡന്റ്...

മുഖ്യമന്ത്രിയുടെ സര്‍വീസ് മെഡലിന് അര്‍ഹനായി പത്തനംതിട്ട ഫയർ സ്റ്റേഷനിലെ കെ.കെ രമാകാന്ത്

0
പത്തനംതിട്ട : പത്തനംതിട്ട ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ സര്‍വീസ് മെഡല്‍...

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...