ഡല്‍ഹി : ഉപതെരഞ്ഞെടുപ്പ് റാലിക്കിടെ കോണ്‍ഗ്രസിനെ രൂക്ഷമായി പരിഹസിച്ച് നരേന്ദ്രമോദി. ലോക്സഭയും രാജ്യസഭയും ഒരുമിച്ചെടുത്താല്‍ പോലും കോണ്‍ഗ്രസിന് 100 എം.പി മാരെ തികച്ചു കാണിക്കാന്‍ കഴിയില്ലെന്നായിരുന്നു മോദിയുടെ പരിഹാസം.
കോണ്‍ഗ്രസിനെ ജനം പൂര്‍ണമായും തള്ളിക്കളഞ്ഞിരിക്കുന്നതായും മോദി അഭിപ്രായപ്പെട്ടു. ബീഹാറിലെ ഫോര്‍ബെസ്ഗഞ്ചില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവെയായിരുന്നു മോദിയുടെ പരാമര്‍ശം.
കോണ്‍ഗ്രസ്സ് ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല, അതുകൊണ്ട് തന്നെ ഇന്ന് അവരുടെ സ്ഥാനം എവിടെയാണെന്ന് നോക്കൂ. രാജ്യസഭയും ലോക്സഭയും ഒരുമിച്ചെടുത്താല്‍ പോലും 100 അംഗങ്ങളെ ചൂണ്ടിക്കാണിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇന്ന് കോണ്‍ഗ്രസ്. പറയുന്നതൊന്നും കോണ്‍ഗ്രസ് നടപ്പാക്കുന്നില്ല. ഒരു കോണ്‍ഗ്രസ് അംഗത്തെ പോലും പാര്‍ലമെന്റിലേക്ക് അയക്കാന്‍ കഴിയാത്ത സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിനുണ്ട്. മോദി പറഞ്ഞു.