തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പ്രധാനമന്ത്രി നരേന്ദ്ര മോദി 30 മുതല്‍ ഏപ്രില്‍ 2 വരെ കേരളത്തില്‍ പര്യടനം നടത്തും. ഇതിനിടെ കന്യാകുമാരിയിലും പ്രചാരണത്തിനു പോകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 24, 25, ഏപ്രില്‍ 3 തീയതികളില്‍ കേരളത്തിലുണ്ടാകും.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ 27നും 31നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 27നും കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി, നടി ഖുഷ്ബു എന്നിവര്‍ 28നും നടി വിജയശാന്തി 21 മുതല്‍ 31 വരെയും കേരളത്തില്‍ പ്രചാരണം നടത്തും.