പി സി ചാക്കോ എല്‍ഡിഎഫിനായി പ്രചാരണത്തിനിറങ്ങും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോണ്‍ഗ്രസ് വിട്ട പി സി ചാക്കോ എന്‍സിപിയില്‍ ചേര്‍ന്നു. ഇടതുമുന്നണിക്ക് വേണ്ടി പി സി ചാക്കോ കേരളത്തിൽ പ്രചാരണത്തിന് ഇറങ്ങും. പ്രതിപക്ഷ ഐക്യത്തിന് നേതൃത്വം നൽകാൻ ശരദ് പവാറിന് കഴിയുമെന്നും അതുകൊണ്ടാണ് എന്‍സിപിയില്‍ ചേർന്നതെന്നുമായിരുന്നു പി സി ചാക്കോയുടെ വാക്കുകൾ. രാജ്യത്ത് മൂന്നാം മുന്നണിയുടെ ആവശ്യമുണ്ടെന്ന് ചാക്കോയെ സ്വാഗതം ചെയ്ത് ശരദ് പവാര്‍ പറഞ്ഞു.

ശരദ് പവാറിന്‍റെ ഡല്‍ഹിയിലെ വസതിയില്‍ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പി.സി ചാക്കോ എന്‍സിപിയുടെ ഭാഗമായത്. ഇടത് മുന്നണി കേരളത്തില്‍ വീണ്ടും അധികാരത്തിലെത്തുമെന്നും കേരളത്തിലുടനീളം പ്രചാരണത്തിനിറങ്ങാന്‍ ശരദ് പവാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പി.സി ചാക്കോ പറഞ്ഞു.

കോണ്‍ഗ്രസിലെ തിരുത്തൽവാദി സംഘത്തെ പരോക്ഷമായി ക്ഷണിക്കുന്ന തരത്തിലായിരുന്നു ശരത് പവാറിന്റെ വാക്കുകൾ. രാജ്യത്ത് കോണ്‍ഗ്രസിതര പ്രതിപക്ഷ പാര്‍ട്ടികളുടെ മൂന്നാം മുന്നണി ആവശ്യമാണെന്നും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ശരത് പവാർ അറിയിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും കൂടിക്കാഴ്ച നടത്തി. വരുംദിവസങ്ങളിൽ കോണ്‍ഗ്രസിലെ തിരുത്തൽവാദി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

റേഷൻ അരി ശേഖരിച്ച് പോളിഷ് ചെയ്ത് ബ്രാൻഡ് ആക്കി വിൽപന ; പാറശ്ശാലയിൽ വാടക...

0
തിരുവനന്തപുരം: റേഷൻ അരി ശേഖരിച്ച് ബ്രാൻഡ് ആക്കി വിൽപന നടത്തിയ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...