ഉത്തരാഖണ്ഡ് : രാജ്യാതിര്‍ത്തിയിലെ ഗ്രാമങ്ങള്‍ അവസാന ഗ്രാമങ്ങളല്ല. ആദ്യ ഗ്രാമങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ഗ്രാമങ്ങളെ ആദ്യ ഗ്രാമങ്ങളായി പരിഗണിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. രാജ്യം കൊളോണിയല്‍ അടിമത്തത്തില്‍ നിന്ന് പുറത്ത് വന്നേ മതിയാകൂ എന്നും മോദി ആവര്‍ത്തിച്ചു. രാജ്യത്തെ തീര്‍ത്ഥാടകര്‍ യാത്രാ ചെലവിന്റെ 5 ശതമാനം എങ്കിലും പ്രാദേശികമായി നിര്‍മ്മിച്ച സാധനങ്ങള്‍ വാങ്ങാന്‍ ചെലവഴിക്കണമെന്നും മോദി അഭ്യര്‍ത്ഥിച്ചു.
കേദാര്‍നാഥ് ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ മുന്‍പുള്ള സര്‍ക്കാരുകള്‍ വികസനം കൊണ്ടുവന്നത് സ്വാര്‍ത്ഥ ലാഭം മുന്‍നിത്തി മാത്രമായിരുന്നു. ഇപ്പോള്‍ അതല്ല സ്ഥിതി. ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ വന്നതോടെ തീര്‍ത്ഥാടകരുടെ എണ്ണം കൂടിയതായും മോദി അവകാശപ്പെട്ടു. ക്ഷേത്ര ദര്‍ശനം നടത്താനായത് ഭാഗ്യമായി കരുതുന്നു. അനുഗ്രഹം ലഭിച്ചതായും മോദി കൂട്ടിച്ചേര്‍ത്തു. ഉത്തരാഖണ്ഡിലെ മന ഗ്രാമത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു.