തോട്ടം തൊഴിലാളി ഫെഡറേഷൻ ആരംഭിക്കുന്ന സമരത്തിന്റെ ജില്ലാ തല പ്രചാരണ ഉദ്ഘാടനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തോട്ടം തൊഴിലാളികളുടെ ശമ്പള വര്‍ദ്ധനവിനു വേണ്ടി നവംബർ മൂന്നിന് പത്തനംതിട്ടയിൽ നടത്തുന്ന ലേബർ ഓഫീസ് മാർച്ചും ധർണയും വിജയിപ്പിക്കാൻ മണിയാർ എ വി ടി തോട്ടത്തിൽ ചേർന്ന തൊഴിലാളി യോഗം തീരുമാനിച്ചു. ജില്ലാതല സമര പ്രചാരണം ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ്‌ ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. ഇടതു പക്ഷ സർക്കാർ അധികാരത്തില്‍ വന്നിട്ട് എഴ്‌ വര്‍ഷമാകുന്നു. തോട്ടം തൊഴിലാളികളുടെ ശമ്പള കരാർ കാലാവധി കഴിഞ്ഞ വർഷം അവസാനിച്ചതാണ്. കൂലി വർധനവിനായി തീരുമാനം എടുക്കുവാന്‍ സര്‍ക്കാരിന്‌ ഇത് വരെ കഴിഞ്ഞില്ല.

തോട്ടം തൊഴിലാളികളുടെ അവകാശങ്ങളും ആവശ്യങ്ങളും പരിഹരിക്കാതെ കേരളത്തിലെ കുത്തക തോട്ടം ഉടമകളെ സഹായിക്കുന്ന നിലപാടാണ് സർക്കാരിന്റെതെന്ന് അദ്ദേഹം പറഞ്ഞു. 700 രൂപയായ്‌ ശമ്പളം വര്‍ദ്ധിപ്പി ക്കുക, ഗ്രാറ്റുവിറ്റി 30 ദിവസമായി വര്‍ദ്ധിപ്പിക്കുക, തൊഴില്‍ കരം പിടിക്കുന്ന നടപടി പിന്‍വലിക്കുക, തോട്ടം തൊഴിലാളികൾക്കും ജീവനക്കാര്‍ക്കും പ്രത്യേക ഭവനപദ്ധതി ആരംഭിക്കുക, തുടങ്ങിയ 23 ഇന ആവശ്യങ്ങള്‍ ഉന്നധിച്ചുകൊണ്ടാണ് ഇന്‍ഡ്യന്‍ നാഷണല്‍ പ്ലാന്റേഷന്‍ വര്‍ക്കേഴ്സ്‌ ഫെഡറേഷന്‍ (ഐ എൻ ടി യു സി) സംസ്ഥാനത്ത്‌ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ സമരം നടത്തുന്നതെന്നും ജ്യോതിഷ് കുമാർ പറഞ്ഞു. പി എസ് ഷിനു അധ്യക്ഷത വഹിച്ചു. വി ജെ അനിൽ കുമാർ, കെ ജെ സണ്ണി, റോയ് എബ്രഹാം, എം എം വർഗീസ്, അനീഷ് വി എസ്, ഡി. സതീശൻ, ബീനാ റോയ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത പരിവർത്തന പ്രവർത്തനത്തെ തടയും...

0
പത്തനംതിട്ട: ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത...