ന്യൂഡല്‍ഹി: കേരളീയര്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ മലയാളത്തിലാണ് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നത്. ലോകമെമ്പാടുമുള്ള എല്ലാ കേരളീയര്‍ക്കും വിഷു ആശംസകള്‍ നേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ കേരളീയര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വിഷു ആശസകള്‍ നേരുന്നു. ഈ പുതുവര്‍ഷം നിങ്ങള്‍ക്കെല്ലാവര്‍ക്കും ആയുരാരോഗ്യവും സന്തോഷവും നല്‍കുന്നതാകട്ടെ- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. നിരവധി പേരാണ് പ്രധാനമന്ത്രിയുടെ ആശംസയ്ക്ക് താഴെ കമന്റുകളുമായെത്തിയത്.
കോവിഡ് കാലത്തും വിഷുപ്പുലരിയെ അതിന്റെ തനിമയോടെ തന്നെ ആഘോഷിക്കാനൊരുങ്ങുകയാണ് കേരളീയര്‍. എല്ലാ കഷ്ടപ്പാടുകളും പ്രതിസന്ധികളും ഒഴിഞ്ഞ് ഒരു പുതുപുലരിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികള്‍.