നാഗ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തും. ബിജെപിയും ആര്‍എസ്എസും തമ്മിലുള്ള ആഭ്യന്തര സംഘര്‍ഷങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കാനുള്ള ശ്രമമായാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഉറ്റുനോക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി ആര്‍എസ്എസ്- ബിജെപി ബന്ധത്തെപ്പോലും കാര്യമായി ബാധിച്ചിരുന്നു. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് നരേന്ദ്രമോദി നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തുന്നത്. മുമ്പ് ഒരു പ്രധാനമന്ത്രിയും ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചിട്ടുമില്ല.
അതുകൊണ്ട് തന്നെ മോദിയുടെ സന്ദര്‍ശനത്തിന് രാഷ്ട്രീയമായി ഏറെ പ്രാധാന്യവുമുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടിയില്ല എന്ന് മാത്രമല്ല, ഉത്തര്‍പ്രദേശിലടക്കം തിരിച്ചടി നേരിട്ടത് ആര്‍എസ്എസിന്റെ സഹായം ലഭിക്കാത്തതുകൊണ്ടാണെന്ന വിലയിരുത്തല്‍ ബിജെപിക്കുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം നരേന്ദ്രമോദിയെ മാത്രം ഉയര്‍ത്തിക്കാട്ടി മുന്നോട്ടുപോയതില്‍ ആര്‍എസ്എസ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.