ബിജെപിയും ആര്‍എസ്എസും തമ്മിലുള്ള ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കിടെ മോദി നാളെ ആര്‍എസ്എസ് ആസ്ഥാനത്തെത്തും

For full experience, Download our mobile application:
Get it on Google Play

നാഗ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തും. ബിജെപിയും ആര്‍എസ്എസും തമ്മിലുള്ള ആഭ്യന്തര സംഘര്‍ഷങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കാനുള്ള ശ്രമമായാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഉറ്റുനോക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി ആര്‍എസ്എസ്- ബിജെപി ബന്ധത്തെപ്പോലും കാര്യമായി ബാധിച്ചിരുന്നു. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് നരേന്ദ്രമോദി നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തുന്നത്. മുമ്പ് ഒരു പ്രധാനമന്ത്രിയും ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചിട്ടുമില്ല.

അതുകൊണ്ട് തന്നെ മോദിയുടെ സന്ദര്‍ശനത്തിന് രാഷ്ട്രീയമായി ഏറെ പ്രാധാന്യവുമുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടിയില്ല എന്ന് മാത്രമല്ല, ഉത്തര്‍പ്രദേശിലടക്കം തിരിച്ചടി നേരിട്ടത് ആര്‍എസ്എസിന്റെ സഹായം ലഭിക്കാത്തതുകൊണ്ടാണെന്ന വിലയിരുത്തല്‍ ബിജെപിക്കുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം നരേന്ദ്രമോദിയെ മാത്രം ഉയര്‍ത്തിക്കാട്ടി മുന്നോട്ടുപോയതില്‍ ആര്‍എസ്എസ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ സൈന്യത്തിൻ്റെ ധീര നായ സിയോൺ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്കാരം നേടി

0
ന്യൂഡൽഹി : ജമ്മു കാശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച സൈനിക...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...