കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ് റിയാസ് എംഎൽഎ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ് റിയാസ് എംഎൽഎ. അക്കൗണ്ട് സസ്പെൻഡ് ചെയ്തതിൽ വ്യക്തമായ വിശദീകരണം മെറ്റ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയയിലെ രാഷ്ട്രീയ അഭിപ്രായ സ്വാതന്ത്ര്യം ഒരു സർക്കാരിന്റെയും ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് നിയന്ത്രിക്കപ്പെടരുത് എന്നും ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ മുഹമ്മദ് റിയാസ് എംഎൽഎ വ്യക്തമാക്കി.

സിപിഐഎമ്മിനെ ഇഷ്ടപ്പെടുന്നവർക്ക് ആവേശം നൽകുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വേണ്ടെന്ന യുഡിഎഫ് സർക്കാരിന്റെ ആഗ്രഹം മെറ്റ നടപ്പിലാക്കുന്ന സ്ഥിതി ഉണ്ടാകരുത്. മലപ്പുറം ജില്ലയിലെ തിരൂർ ഹെൽത്ത് സെന്റർ യൂണിറ്റിലെ ബാലസംഘം കൂട്ടുകാർ പോസ്റ്റ് ചെയ്ത 25 ലക്ഷത്തിലധികം പേർ കണ്ട കുട്ടികളുടെ ഹൃദയസ്പർശിയായ ഒരു വീഡിയോയ്ക്ക് പിന്നാലെ ‘കുട്ടി സഖാവ്’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് സസ്പെൻഡ് ചെയ്തതിൽ മെറ്റ വ്യക്തമായ വിശദീകരണം നൽകണം. സോഷ്യൽ മീഡിയയിലെ രാഷ്ട്രീയ അഭിപ്രായ സ്വാതന്ത്ര്യം ഒരു സർക്കാരിന്റെയും ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് നിയന്ത്രിക്കപ്പെടരുത്, മുഹമ്മദ് റിയാസ് എംഎൽഎ കുറിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമിതബുദ്ധി ഇരുതലമൂർച്ചയുള്ള വാൾ, തെരഞ്ഞെടുപ്പ് ഫലംപോലും മാറ്റിമറിക്കാൻ അതിന് സാധിക്കും ; നിർമല സീതാരാമൻ

0
മുംബൈ : നിർമിതബുദ്ധി ഇരുതലമൂർച്ചയുള്ള വാളുപോലെയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ....

മാസപ്പടി : പിണറായിയെ പ്രതിരോധിക്കാതെ സിപിഐ ; കേസിനെക്കുറിച്ച് പൂർണ്ണമായി അറിയില്ലെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: പിണറായി വിജയനെ പ്രതിരോധിക്കാതെ സിപിഐ. മാസപ്പടി ഇടപാടിൽ പിണറായി വിജയനെതിരെ...

സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അതിക്രമം ; വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കും

0
തിരുവനന്തപുരം : പോത്തൻകോട് പോലീസ് സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി അതിക്രമം നടത്തിയ...

ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി ; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ്ങിന്...