പത്തനംതിട്ട: വെറും കപട പ്രസ്താവനയിലൂടെ നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെയും, ലോകരാജ്യങ്ങളേയും, ഇന്ത്യൻ ജനതയേയും അപമാനിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയിൽ കെ. പി.ജി.ഡി ജില്ലാ കമ്മിറ്റി ശക്തിയായി പ്രതിഷേധം അറിയിച്ചു. 5000 വർഷത്തെ പാരമ്പര്യവും നളന്ദ, തക്ഷശീല , തുടങ്ങി നിരവധി പാoശാലകൾ ഉള്ള, വിജ്ഞത്തിന്റെ കേന്ദ്രമായ ഭാരതീയ സംസ്കാരത്തെ തിരിച്ചറിയാൻ കഴിയാത്ത നേതൃത്വമാണ് ഭാരത്തിൽ ഉള്ളത് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന യിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നു. മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള മോദിയുടെ പ്രസ്താവന്ന മറ്റൊരു നുണയോ, ഉയർന്ന ക്ലാസ്സിലെ പഠനക്കുറവോ ആണ്. വെള്ളക്കാർ പറഞ്ഞു എങ്കിൽ മാത്രമേ ലോകം അറിയൂ എന്ന സവർക്കാരുടെ സാമ്ബ്രാജ്യത്വ ദാസ്യ പാരമ്പ്യര്യത്തിന്റെ പിൻ മുറക്കാരനാണ് മോദി എന്ന് ഗാന്ധി വിരുദ്ധ പ്രസ്താവനയിലൂടെ തെളിഞ്ഞു.
ഐൻസ്റ്റനെ പോലെ ഉള്ള ശാസ്ത്രഞ്ജൻമാരുടെ അത്ഭുത ആദരവിനും മാർട്ടിൻ ലുദർ കിങ് നിൽസൺ മണ്ടെല,തുടങ്ങി നൂറിൽ അധികം ലോക ജനകിയ നേതാക്കന്മാരുടെ അപരനാമധേയം ഗാന്ധി എന്നായിരുന്നു. ഐക്യരാഷ്ര സഭ അഹിംസാ ദിനമായി ആചരിക്കുന്നത് ഗാന്ധിജിയുടെ ജന്മദിനം മാണ്. ഇതൊന്നും അറിയാൻ പാടില്ലാതെ ഫാൻസി ഡ്രസ്സ് ധരിച്ചു വിവരകേട് വിളമ്പുന്ന നേതൃത്വം ഏത് നൂറ്റാണ്ടിലേക്ക് ഇന്ത്യയെ നയിക്കും എന്ന് ചിന്തിക്കാൻ സമയം ആയിരിക്കുന്നു എന്ന് ഗാന്ധി ദർശൻ വേദി പത്തനംതിട്ട ജില്ല കമ്മറ്റി ചെയർമാൻ കെ.ജി.റെജിയും,ജനറൽ സെക്രട്ടറി ശ്രീദേവി ബാലകൃഷ്ണനും അഭിപ്രായപെട്ടു.