രാഷ്ട്രപിതാവിനേയും, ഇന്ത്യൻ ജനതയേയും അപമാനിച്ച മോദിയുടെ നടപടി ; പ്രതിഷേധം അറിയിച്ച് കെ. പി.ജി.ഡി ജില്ലാ കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: വെറും കപട പ്രസ്താവനയിലൂടെ നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെയും, ലോകരാജ്യങ്ങളേയും, ഇന്ത്യൻ ജനതയേയും അപമാനിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയിൽ കെ. പി.ജി.ഡി ജില്ലാ കമ്മിറ്റി ശക്തിയായി പ്രതിഷേധം അറിയിച്ചു. 5000 വർഷത്തെ പാരമ്പര്യവും നളന്ദ, തക്ഷശീല , തുടങ്ങി നിരവധി പാoശാലകൾ ഉള്ള, വിജ്ഞത്തിന്റെ കേന്ദ്രമായ ഭാരതീയ സംസ്കാരത്തെ തിരിച്ചറിയാൻ കഴിയാത്ത നേതൃത്വമാണ് ഭാരത്തിൽ ഉള്ളത് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന യിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നു. മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള മോദിയുടെ പ്രസ്താവന്ന മറ്റൊരു നുണയോ, ഉയർന്ന ക്ലാസ്സിലെ പഠനക്കുറവോ ആണ്. വെള്ളക്കാർ പറഞ്ഞു എങ്കിൽ മാത്രമേ ലോകം അറിയൂ എന്ന സവർക്കാരുടെ സാമ്ബ്രാജ്യത്വ ദാസ്യ പാരമ്പ്യര്യത്തിന്റെ പിൻ മുറക്കാരനാണ് മോദി എന്ന് ഗാന്ധി വിരുദ്ധ പ്രസ്താവനയിലൂടെ തെളിഞ്ഞു.

ഐൻസ്റ്റനെ പോലെ ഉള്ള ശാസ്ത്രഞ്ജൻമാരുടെ അത്ഭുത ആദരവിനും മാർട്ടിൻ ലുദർ കിങ് നിൽസൺ മണ്ടെല,തുടങ്ങി നൂറിൽ അധികം ലോക ജനകിയ നേതാക്കന്മാരുടെ അപരനാമധേയം ഗാന്ധി എന്നായിരുന്നു. ഐക്യരാഷ്ര സഭ അഹിംസാ ദിനമായി ആചരിക്കുന്നത് ഗാന്ധിജിയുടെ ജന്മദിനം മാണ്. ഇതൊന്നും അറിയാൻ പാടില്ലാതെ ഫാൻസി ഡ്രസ്സ്‌ ധരിച്ചു വിവരകേട്‌ വിളമ്പുന്ന നേതൃത്വം ഏത് നൂറ്റാണ്ടിലേക്ക് ഇന്ത്യയെ നയിക്കും എന്ന് ചിന്തിക്കാൻ സമയം ആയിരിക്കുന്നു എന്ന് ഗാന്ധി ദർശൻ വേദി പത്തനംതിട്ട ജില്ല കമ്മറ്റി ചെയർമാൻ കെ.ജി.റെജിയും,ജനറൽ സെക്രട്ടറി ശ്രീദേവി ബാലകൃഷ്ണനും അഭിപ്രായപെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...