150 രാജ്യങ്ങള്‍ക്ക് കോവിഡ് സഹായം നല്‍കിയെന്ന് മോദി ; സംഭവം കളവെന്ന് വിവരാവകാശം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കോവിഡ് പ്രതിരോധത്തിനായി 150 രാജ്യങ്ങളെ സഹായിച്ചെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റെന്ന് വിവരാവകാശ രേഖ. വിവരാവകാശ അപേക്ഷക്ക് മറുപടിയായി വിദേശകാര്യമന്ത്രാലയം നല്‍കിയത് 81 രാജ്യങ്ങളുടെ പട്ടിക. ചൈനക്ക് 1.87 കോടി രൂപയുടെ സഹായം നല്‍കിയതായും രേഖകളില്‍ പറയുന്നു. എന്നാല്‍ 2.11 കോടിയുടെ സഹായം നല്‍കി എന്നാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ ലോക്സഭയെ അറിച്ചിരുന്നത്.

ജൂലൈ 17ന് UN സാമ്പത്തിക സാമൂഹിക കൗണ്‍സിലില്‍ പ്രസംഗിക്കവെ 150 രാജ്യങ്ങള്‍ക്ക് കോവിഡ് പ്രതിരോധത്തിന് സഹായം നല്‍കിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഇത് തെറ്റാണെന്നാണ് ആക്ടിവിസ്റ്റ് വെങ്കടേഷ് നായികിന് ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.

81 രാജ്യങ്ങളുടെ പേരാണ് വിദേശകാര്യ മന്ത്രാലം നല്‍കിയ പട്ടികയില്‍ ഉള്ളത്. ആഗസ്റ്റ് ആദ്യ ആഴ്ച വരെ മറ്റ് രാജ്യങ്ങള്‍ക്കായി 97.73 കോടി രൂപയുടെ സഹായമാണ് നല്‍കാനുദ്ദേശിച്ചിരുന്നത് എങ്കിലും നല്‍കിയത് 69.72കോടിയുടെ സഹായമാണ്. 1.87 കോടി രൂപയുടെ സഹായം ചൈനക്ക് നല്‍കി. ഇതിനായുള്ള യാത്രക്കും മറ്റുമായി ഇന്ത്യ 4.24 കോടി ചിലവാക്കി എന്നും രേഖകള്‍ വ്യക്തമാക്കുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു ; വിചാരണ നാളെ പ്രത്യേക...

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച ; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ് ; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക്...

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ് : ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...