പൂനെ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ ഉള്ള ക്ഷേത്രത്തില്‍ നിന്നും അദ്ദേഹത്തിന്റെ പ്രതിമ മാറ്റി. ശക്തമായ വിമര്‍ശനം ശക്തമായതിനെ തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകന്‍ തന്നെയാണ് പ്രതിമ മാറ്റിയത്. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് പ്രതിമ മാറ്റിയതെന്നാണ് സൂചനകള്‍. അതേസമയം പ്രതിമ മാറ്റിയത് നിരാശാജനകമാണെന്ന് എന്‍.സി.പി നേതാക്കള്‍ പരിഹസിച്ചു. ഞങ്ങള്‍ ക്ഷേത്രം സന്ദര്‍ശിച്ച് എക്കാലത്തെയും ഉയര്‍ന്ന വിലയിലുള്ള പെട്രോള്‍, എല്‍.പി.ജി, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവ സമര്‍പ്പിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അവര്‍ രൂക്ഷമായി പരിഹസിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ ഉള്ള ക്ഷേത്രത്തില്‍ നിന്നും അദ്ദേഹത്തിന്റെ പ്രതിമ മാറ്റി
RECENT NEWS
Advertisment