ഏകപക്ഷീയമായ നടപടി ; തലാഖ് നിരോധിക്കണമെന്ന ആവശ്യവുമായി മുഹമ്മദ് ഷമിയുടെ ഭാര്യ സുപ്രീം കോടതിയിൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: തലാഖ് നിരോധിക്കണമെന്ന ആവശ്യവുമായി ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചു. തലാഖ് ഏകപക്ഷീയമായ വിവാഹ മോചന നടപടിയാണെന്നും ഇത് ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹസിൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചത്. മുത്തലാഖിന്റെ മറ്റൊരു രൂപമായ തലാഖ്-ഇ ഹസൻ ചൊല്ലി ഷമി തന്നെ മൊഴിചൊല്ലിയെന്നും ഹസിൻ ജഹാൻ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

തന്റെയും മുഹമ്മദ് ഷമിയുടെ വിവാഹം മുസ്ലീം ആചാര പ്രകാരമാണ് നടന്നതെന്ന് ഹസിൻ വ്യക്തമാക്കുന്നു. 2014 -ൽ കൊൽക്കത്തയിൽ വച്ചാണ് വിവാഹം നടന്നത്. ബന്ധുക്കളുടെ സാന്നിധ്യത്തിൽ നടന്ന വിവാഹം പിന്നീട് നിയമപരമായി രജിസ്റ്റർ ചെയ്തു. എന്നാൽ കഴിഞ്ഞവർഷം ജൂലായിൽ തന്നെ തലാഖ് ചൊല്ലി ബന്ധം വേർപെടുത്തിയെന്ന് കാട്ടി ഷമി നോട്ടീസ് നൽകിയെന്നും ഇതിന് താൻ മറുപടി നൽകിയെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ജഹാൻ വ്യക്തമാക്കുന്നു.

മാസത്തിലൊരിക്കൽ തുടർച്ചയായി മൂന്ന് മാസം തലാഖ് ചൊല്ലി ഭർത്താവിന് ഭാര്യയെ വിവാഹമോചനം ചെയ്യാൻ കഴിയുന്ന മുത്തലാഖിന്റെ രൂപമാണ് തലാഖ്-ഇ ഹസൻ. ഇത്തരത്തിൽ ഭർത്താവ് തന്നെ തലാഖ് ചൊല്ലിയെന്നും ഇത് വിവേചനപരവും ഭരണഘടനയുടെ 14,15,21, 25 അനുഛേദങ്ങളുടെ ലംഘനവുമായതിനാൽ നിരോധിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. സ്ത്രീയുടെ അവകാശത്തെ പരിഗണിക്കാതെ ഏകപക്ഷീയമായ നടപടിയാണിതെന്നും ഹർജിയിൽ പറയുന്നുണ്ട്. തലാഖുമായി ബന്ധപ്പെട്ട മറ്റ് ഹർജികളിക്കൊപ്പം തന്റെ ഹർജി പരിഗണിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. അഭിഭാഷകൻ ദീപക് പ്രകാശാണ് ഹസിൻ ജഹാനായി ഹർജി സമർപ്പിച്ചത്.

അതേസമയം, വിവാഹ മോചനക്കേസിൽ മുഹമ്മദ് ഷമിക്ക് തിരിച്ചടി നേരിട്ടിരുന്നു. വിവാഹ ബന്ധം വേർപെടുത്തിയ ഷമി, മുൻ ഭാര്യ ഹസിൻ ജഹാന് പ്രതിമാസം 50000 രൂപ വീതം ജീവനാംശം നൽകണമെന്ന് കൊൽക്കത്തയിലെ അലിപൂർ കോടതി ഉത്തരവിട്ടിരുന്നു. പ്രതിമാസം 10 ലക്ഷം രൂപ ജീവനാംശമായി നൽകണണമെന്നായിരുന്നു ഹസിൻ ജഹാൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. 2018-ൽ വിവാഹ മോചനകേസ് ഫയൽ ചെയ്തപ്പോഴാണ് പ്രതിമാസം 10 ലക്ഷം രൂപ ജീവനാംശം നൽകണമെന്ന് ജഹാൻ കോടതിയിൽ ആവശ്യപ്പെട്ടത്. വിധിയിൽ അതൃപ്തി രേഖപ്പെടുത്തിയ ഹസിൻ ജഹാൻ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് വ്യക്തമാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...