ഗാര്‍ഹിക പീഡനം ; ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഭാര്യ സുപ്രീം കോടതിയില്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഭാര്യ സുപ്രീം കോടതിയില്‍. ഷമിക്കെതിരെയുള്ള ക്രിമിനല്‍ കേസ് കഴിഞ്ഞ 4 വര്‍ഷമായി കാരണം കൂടാതെ തെറ്റായി സ്റ്റേ ചെയ്തിരിക്കുന്നുവെന്ന് ആരോപിച്ചാണ് സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ വഴി സുപ്രീം കോടതിയെ സമീപിച്ചത്. ദേശീയ ടീമിനൊപ്പം പര്യടനം നടത്തുമ്പോഴും ഇന്ത്യന്‍ ക്രിക്കറ്റ് താരം വേശ്യകളുമായി വിവാഹേതര ബന്ധങ്ങള്‍ തുടര്‍ന്നിരുന്നു എന്നതുള്‍പ്പടെ ഗുരുതര ആരോപണങ്ങളാണ് ഷമിക്കെതിരെ ഉന്നയിക്കുന്നത്.

മുഹമ്മദ് ഷമിക്കെതിരെ ഗാര്‍ഹിക പീഡനവും വ്യഭിചാരവും ആരോപിച്ച് 2018ല്‍ ഹസിന്‍ ജഹാന്‍ ആദ്യം ജാദവ്പൂര്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഫാസ്റ്റ് ബൗളര്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച് രംഗത്ത് വന്നെങ്കിലും, മുന്‍ ഭാര്യ ഷമിക്കെതിരെ നിരന്തരം കേസ് നടത്തുകയാണ്. തുടര്‍ന്ന് 2018ല്‍ ഷമിയെയും ജ്യേഷ്ഠന്‍ ഹസിബ് അഹമ്മദിനെയും കൊല്‍ക്കത്ത പോലീസിന്റെ വനിതാ പരാതി സെല്‍ ചോദ്യം ചെയ്യുകയും അലിപൂര്‍ കോടതി ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ അറസ്റ്റ് വാറണ്ട് പിന്നീട് സ്റ്റേ ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രസവശേഷം തെറ്റായ ബ്ലഡ് ഗ്രൂപ്പിലെ രക്തം നൽകി ; 24കാരിയുടെ നില ഗുരുതരം

0
ജോധ്പൂർ : പ്രസവത്തിന് പിന്നാലെ തെറ്റായ രക്തഗ്രൂപ്പിലുള്ള രക്തം നൽകിയതിനെ തുടർന്ന്...

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ നിന്ന് കരമാർഗമുള്ള ചരക്ക് നീക്കം ആഗസ്റ്റ് 18 മുതൽ തുടങ്ങും

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ നിന്ന് കരമാർഗമുള്ള ചരക്ക് നീക്കം ആഗസ്റ്റ്...

ഇന്ത്യയുടെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപിച്ചു

0
ശ്രീഹരിക്കോട്ട: രാജ്യത്തെ ആദ്യ ഓര്‍ബിറ്റല്‍ സ്വകാര്യ ബഹിരാകാശ റോക്കറ്റ് ആയ...

ദേശീയ ന്യൂനപക്ഷ കമ്മീഷൻ അദ്ധ്യക്ഷ പദവി നിയമനം : ബിജെപി നേതാവ് ഹർജിത് സിം​ഗ്...

0
പഞ്ചാബ് : ബിജെപി നേതാവ് ഹർജിത് സിം​ഗ് ​ഗ്രെവാളിനെ ദേശീയ ന്യൂനപക്ഷ...