Saturday, May 10, 2025 3:20 am

മോദിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മോഹൻ ഭാഗവത് ; പ്രതികരിക്കരുതെന്ന് നേതാക്കളോട് ബിജെപി

For full experience, Download our mobile application:
Get it on Google Play

ന്യൂ ഡല്‍ഹി :ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്‍റെ മോദിക്കെതിരായ ഒളിയമ്പിൽ മൗനം പാലിച്ച് ബിജെപി. വിഷയത്തിൽ പരസ്യ ചർച്ച പാടില്ലെന്ന് ബിജെപി നേതാക്കൾക്ക് പാർട്ടി നിർദ്ദേശം നല്കി. ചിലർ ഭഗവാനാകാൻ ആഗ്രഹിക്കുന്നു എന്ന മോഹൻ ഭാഗവതിൻറെ പരാമർശം ചർച്ചയാകുമ്പോഴാണ് വിവാദം ഒഴിവാക്കാൻ ബിജെപി നിർദ്ദേശിക്കുന്നത്. നാഗ്പൂരിൽ നിന്ന് മോദിക്കുള്ള മിസൈലാണിതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് കളിയാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷമുള്ള പ്രസംഗങ്ങളിൽ മോഹൻ ഭാഗവത് നിരന്തരം സർക്കാരിന് പരോക്ഷ മുന്നറിയിപ്പ് നല്കിയിരുന്നു. ഇതാദ്യമായാണ് എന്നാൽ മോദിക്കെതിരായ പരോക്ഷ വിമർശനം. ബിജെപിക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആർഎസ്എസ് സഹായം ആവശ്യമില്ല എന്ന ജെപി നദ്ദയുടെ പരാമർശം നേരത്തെ ആര്‍എസ്എസിനെ ചൊടിപ്പിച്ചിരുന്നു. ചിലർക്ക് അമാനുഷികരും ഭ​ഗവാനുമൊക്കെയാകാൻ ആ​ഗ്രഹമുണ്ടെന്നും എന്നാൽ ഭ​ഗവാൻ വിശ്വരൂപമാണെന്നുമായിരുന്നു മോഹൻ ഭാഗവതിന്‍റെ വിമര്‍ശനം. അതിന് മുകളിലെന്തെങ്കിലുമുണ്ടോയെന്ന് ആർക്കുമറിയില്ല. ആന്തരികമായും ബാഹ്യമായും വികാസത്തിന് പരിധിയില്ലെന്നും മോഹൻ ഭാ​ഗവത് പറഞ്ഞു. ജാർഖണ്ഡിലെ പരിപാടിയിലായിരുന്നു പരാമർശം.

കൊവിഡ് -19 മഹാമാരിക്ക് ശേഷം ലോകം മുഴുവൻ ഇന്ത്യയാണ് ലോകത്തിന് സമാധാനത്തിലേക്കുമുള്ള പാതയെന്ന് വഴിയൊരുക്കുന്നത് വ്യക്തമായതയാകും അ​ദ്ദേഹം പറഞ്ഞു. സനാതൻ ധർമ്മം മനുഷ്യരാശിയുടെ ക്ഷേമത്തിൽ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു. കഴിഞ്ഞ 2,000 വർഷങ്ങളിൽ വിവിധ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇന്ത്യയുടെ പരമ്പരാഗത രീതിയിൽ വേരൂന്നിയ സന്തോഷവും സമാധാനവും പ്രദാനം ചെയ്യുന്നതിൽ അവയെല്ലാം പരാജയപ്പെട്ടു.
കൊറോണയ്ക്ക് ശേഷം, സമാധാനത്തിലേക്കും സന്തോഷത്തിലേക്കുമുള്ള മാർ​ഗം ഇന്ത്യക്കുണ്ടെന്ന് ലോകം മനസ്സിലാക്കിയെന്നും ഭഗവത് പറഞ്ഞു. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ വികാസ് ഭാരതി സംഘടിപ്പിച്ച ഗ്രാമതല തൊഴിലാളി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “സനാതൻ സംസ്‌കൃതിയും ധർമ്മവും വന്നത് രാജകൊട്ടാരങ്ങളിൽ നിന്നല്ല, ആശ്രമങ്ങളിൽ നിന്നും വനങ്ങളിൽ നിന്നുമാണ്. മാറുന്ന കാലത്തിനനുസരിച്ച് നമ്മുടെ വസ്ത്രങ്ങൾ മാറിയേക്കാം, പക്ഷേ നമ്മുടെ സ്വഭാവം ഒരിക്കലും മാറില്ലെന്നും ആർഎസ്എസ് മേധാവി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആഴക്കടൽ മത്സ്യസമ്പത്ത് : സംയുക്ത സാധ്യതാ പഠനത്തിന് തുടക്കമിട്ട് സിഎംഎഫ്ആർഐയും സിഫ്റ്റും

0
കൊച്ചി: ഇന്ത്യയുടെ ആഴക്കടൽ മത്സ്യസമ്പത്ത് ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള സാധ്യതകൾ പഠിക്കുന്ന സംയുക്ത...

സംസ്കൃത സർവ്വകലാശാലയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്

0
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ സെന്റർ...

ജമ്മു കശ്‌മീരിലും പഞ്ചാബിലും പാകിസ്ഥാൻ്റെ അതിരൂക്ഷമായ ആക്രമണം തുടരുന്നു

0
ദില്ലി: ജമ്മു കശ്‌മീരിലും പഞ്ചാബിലും പാകിസ്ഥാൻ്റെ അതിരൂക്ഷമായ ആക്രമണം തുടരുന്നു. ഡ്രോൺ...

വ്യാജ ബില്ല് ചമച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത ജീവനക്കാരി അറസ്റ്റിൽ

0
കായംകുളം: ആലപ്പുഴ ജില്ലയിലെ തത്തംപള്ളിയിലെ ആശുപത്രിയിൽ നിന്നും വ്യാജ ബില്ല് ചമച്ച്...