കോന്നി : കോന്നിയിൽ മരണപ്പെട്ട വെള്ളപ്പാറ പാർവതി മന്ദിരം പി മോഹനകുമാർ(68)ന്റെ മൃതദേഹം ഇനി കോട്ടയം മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗത്തിൽ വിദ്യാർത്ഥികൾക്ക് പഠന വിഷയമാകും. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ കുറെ കാലങ്ങളായി ചികിത്സയിൽ കഴിയവേ ആയിരുന്നു മരണം സംഭവിച്ചത്. 2010ലാണ് ഇദ്ദേഹത്തിന്റെയും ഭാര്യ ജയശ്രീയും മരണ ശേഷം കോട്ടയം മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർഥികൾക്കു പഠിക്കുവാൻ അനാട്ടമി വിഭാഗത്തിന് മൃതദേഹം എഴുതി നൽകുന്നത്. മരണ ശേഷം കണ്ണുകളും ഇദ്ദേഹവും കുടുംബവും ദാനം ചെയ്തിരുന്നു.
എൽ ഐ സി ചീഫ് എഞ്ചിനീയർ ആയിരുന്ന ഇദ്ദേഹം യുക്തീവാദി സംഘം ജില്ലാ സെക്രട്ടറിയായും ശാസ്ത്ര സാഹിത്യ പരിഷത് കോന്നി മേഖല ഭാരവാഹിയായും പ്രവർത്തിചിരുന്നു. ഇദ്ദേഹം ജില്ലാ സെക്രട്ടറി ആയിരുന്ന കാലഘട്ടത്തിൽ ആണ് യുക്തിവാദി സംഘം ജില്ലാ സമ്മേളനം കോന്നിയിൽ നടത്തിയത്. ആം ആദ്മി പാർട്ടിയുടെ കോന്നിയിലെ പ്രവർത്തകനും ആയിരുന്നു ഇദ്ദേഹം. അഞ്ചാം തീയതി വീട്ടിൽ പൊതു ദർശനത്തിന് വെച്ച ശേഷം മൃതദേഹം ആറാം തീയതി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കും. മക്കൾ : പാർവതി, മനു എം കുമാർ, മരുമകൾ : ശ്രീജ ലക്ഷ്മി എസ് ജെ.