കോഴിക്കോട്: നടന്‍ മാമുക്കോയക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സിനിമാലോകം. നാട്യങ്ങളില്ലാത്ത, നന്മയുടെ നിറകുടമായിരുന്നു പ്രിയപ്പെട്ട മാമുക്കോയയെന്ന് നടന്‍ മോഹന്‍ലാല്‍ അനുസ്മരിച്ചു .പ്രിയപ്പെട്ട മാമുക്കോയക്ക് ആദരാഞ്ജലികള്‍ എന്നായിരുന്നു മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. സിനിമാ,രാഷ്ട്രീയ,സാംസ്‌കാരിക രംഗത്തെ പ്രമുഖരെല്ലാം മാമുക്കോയയുടെ വിയോഗത്തില്‍ ദുഖം അറിയിച്ച് രംഗത്തെത്തിയിരുന്നു.
മറ്റൊരു ഇതിഹാസം കൂടി നല്ല ഓര്‍മ്മകള്‍ ബാക്കിവെച്ച് വിടപറയുന്നു.., എന്നാണ് കുഞ്ചാക്കോ ബോബന്‍ കുറിച്ചത്. ‘പ്രിയപ്പെട്ട മാമുക്കോയക്ക് ആദരാഞ്ജലികള്‍..മറക്കില്ല മലയാളികള്‍…ഒരിക്കലും’, എന്നാണ് സുരേഷ് ഗോപി കുറിച്ചത്. മാമുക്കോയയുടെ വേര്‍പാട് കേരള സാംസ്‌കാരിക രംഗത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാമുക്കോയ നടനായിരുന്നില്ല, മറിച്ച് അരങ്ങിലും സ്‌ക്രീനിലും ജീവിച്ച മനുഷ്യനായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അനുസ്മരിച്ചു.