ക്ഷേമ പെന്‍ഷന്‍ മസ്റ്ററിങ് ; അക്ഷയ കേന്ദ്രങ്ങളെ മാത്രം അനുവദിച്ചുള്ള ഉത്തരവ് തടഞ്ഞ് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ക്ഷേമ പെന്‍ഷന്‍ അക്ഷയകേന്ദ്രം വഴിയുള്ള മസ്റ്ററിങ് ഹൈക്കോടതി വിലക്കി. ക്ഷേമ പെന്‍ഷന്‍ മസ്റ്ററിങ്ങിനുള്ള ജീവന്‍ രേഖ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ അക്ഷയ കേന്ദ്രങ്ങളെ മാത്രം അനുവദിച്ചുള്ള ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ അക്ഷയ കേന്ദ്രങ്ങളെ മാത്രം അനുവദിച്ചുള്ള ധനവകുപ്പിന്റെ മാര്‍ച്ച് 28ലെ ഉത്തരവിലെ നിര്‍ദേശം നടപ്പാക്കുന്നതാണ് ഹൈക്കോടതി തടഞ്ഞത്.

മസ്റ്ററിങ് അക്ഷയ കേന്ദ്രങ്ങളിലൂടെ മാത്രമാക്കി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്ത് കോമണ്‍ സര്‍വീസ് സെന്റര്‍ നടത്തുന്ന തിരുവനന്തപുരം സ്വദേശി റീന സന്തോഷ് കുമാര്‍ ഉള്‍പ്പെടെ 27 പേര്‍ നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. മറ്റ് സര്‍വീസ് സെന്ററുകള്‍ വഴിയും മസ്റ്ററിങ് നടത്താന്‍ അനുവദിക്കണമെന്നും ഓപ്പണ്‍ പോര്‍ട്ടല്‍ അനുവദിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. വിഷയം മെയ് 2ന് വീണ്ടും പരിഗണിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....